CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 32 Seconds Ago
Breaking Now

കോട്ടയം അതിരൂപത ബിഷപ്‌ ലവീഞ്ഞിനെ അനുസ്‌മരിക്കുന്നു

കോട്ടയം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്ക ബിഷപ്‌ കാര്‍ലോസ്‌ ലവീഞ്ഞിന്റെ ചരമ ശതാബ്‌ദി കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 11 വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ ലവീഞ്ഞ്‌ പിതാവിന്റെ കത്തീഡ്രല്‍ പള്ളിയായിരുന്ന കോട്ടയം ഇടയ്‌ക്കാട്ട്‌ ഫൊറോന പള്ളിയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലിത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും, ചരമ ശതാബ്‌ദി അനുസ്‌മരണം നടത്തുകയും ചെയ്യും.

1887 മെയ്‌ 20-ന്‌ കോട്ടയം, തൃശൂര്‍ വികാരിയത്തുകള്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ കോട്ടയം വികാരിയത്തിന്റെ വികാരി അപ്പസ്‌തോലിക്കായായി നിയമിക്കപ്പെട്ടത്‌ ഫ്രഞ്ചുകാരനായ ചാള്‍സ്‌ ലവീഞ്ഞായിരുന്നു. അന്ന്‌ കോട്ടയം വികാരിയത്തിന്റെ ഭദ്രാസനദൈവാലയമായിരുന്ന ഇടയ്‌ക്കാട്ടു പള്ളിയിലാണ്‌ ബിഷപ്‌ ലവീഞ്ഞ്‌ തന്റെ നിയമനബൂള പ്രസിദ്ധം ചെയ്‌തതും അധികാരമേറ്റതും.

ക്‌നാനായ തനിമയെയും പാരമ്പര്യത്തെയും വ്യക്തിപരമായി സ്‌നേഹിച്ച അദ്ദേഹം വികാരിയാത്തിലെ തെക്കുംഭാഗക്കാരുടെ വികാരി ജനറാളായി ഫാ. മാത്യു മാക്കീലിനെ നിയമിച്ചതിലൂടെ കോട്ടയം രൂപത സ്ഥാപനത്തിനു വഴികാട്ടിയാവുകയും ചെയ്‌തു. വിദ്യാഭ്യാസ വിചക്ഷണനും ദീര്‍ഘദര്‍ശിയുമായ അദ്ദേഹമാണ്‌ ബ്രഹ്‌മമംഗലത്തും കൈപ്പുഴയിലും (സെന്റ്‌ മാര്‍ഗരറ്റ്‌) സ്‌കൂളുകള്‍ സ്ഥാപിച്ചത്‌.




കൂടുതല്‍വാര്‍ത്തകള്‍.