Breaking Now

ജൂലൈ 15 മുതൽ ടെലിഗ്രാമിന് ചരമഗീതം

ലോകത്തിലെ ഏറ്റവും വലിയ ടെലിഗ്രാം സേവനം ജൂലൈ 15 മുതല്‍ ചരിത്രത്തിന്റെ ഭാഗമാകും.

160 വര്‍ഷം പഴക്കമുള്ള ടെലിഗ്രാം സേവനമാണ് ചരിത്രത്തിലേക്കു കമ്പിയടിക്കാന്‍ തയാറെടുത്തു നില്‍കുന്നത്. ടെലിഗ്രാം സേവനം നിര്‍ത്തുന്നതിനു മുന്‍പുള്ള അവസാന പ്രവൃത്തി ദിനമായ ഇന്നലെ അവസാനമായി കമ്പിയടിക്കാന്‍ ബിഎസ്എന്‍എല്‍ ഓഫീസുകളില്‍ നിരവധിപ്പേര്‍ എത്തിയിരുന്നു. 

ജീവിതത്തില്‍ ആദ്യമായും അവസാനമായും കമ്പിയടിക്കാനെത്തിയവരില്‍ വിദ്യാര്‍ഥികളും യുവാക്കളുമായിരുന്നു ഏറെയും. ഐ മിസ് യു മമ്മീ, പപ്പാ എന്നും അവസാനമായി കമ്പി കിട്ടുന്നവരില്‍ ഒരാള്‍ താങ്കളാകുമെന്നുമൊക്കെയുള്ള കുറിപ്പുകളായിരുന്നു പലതും. 

ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും കാലത്ത് കമ്പിയടിക്കാന്‍ ആളുകള്‍ക്കു സമയമില്ലെന്ന കാണത്താലാണ് ടെലിഗ്രാം സേവനം നിര്‍ത്താന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചത്. 

ടെലിഗ്രാം സേവനം ജൂലൈ 15 ഓടെ അവസാനിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം വകുപ്പിന്റെ കീഴില്‍ നിന്ന് തൊണ്ണൂറികളിലാണ് ടെലിഗ്രാം ബിഎസ്എന്‍എലിന്റെ കീഴിലെത്തുന്നത്. 

ടെലിഗ്രാം സേവനം നിര്‍ത്തുന്നതിനെതിരേ നിരവധി സര്‍വീസ് സംഘടനകള്‍ സമരവുമായി രംഗത്തെത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.