CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 21 Minutes 13 Seconds Ago
Breaking Now

പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ കെ.സി.സി പ്രസിഡന്റ്‌

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ അതിരൂപത പ്രസിഡന്റായി പ്രോഫ.ജോയി മുപ്രാപ്പള്ളില്‍ തെരഞ്ഞെടുക്കപ്പെട്ടു. തോമസ്‌ പീടികയില്‍ – ജനറല്‍ സെക്രട്ടറി, ബിനോയി ഇടയാടിയില്‍ –ട്രഷറര്‍ , ജോണി തോട്ടുങ്കല്‍ (തിരുവിതാംകൂര്‍ റീജിയണ്‍ , മാത്യു പൂഴിക്കാല (മലബാര്‍ റീജിയണ്‍ – വൈസ്‌ പ്രസിഡന്റുമാർ , തോമസുകുട്ടി മുളയ്‌ക്കല്‍ (തിരുവിതാംകൂര്‍ റീജിയണ്‍ ), സൈമണ്‍ കല്ലൂര്‍ (മലബാര്‍ റീജിയണ്‍ – ജോയിന്റ്‌ സെക്രട്ടറിമാര്‍ , സ്‌റ്റീഫന്‍ ജോർജ് എക്‌സ്‌ എം.എല്‍ .എ– എ.കെ.സി.സി പ്രതിനിധി , ഡോ.ലൂക്കോസ്‌ പുത്തന്‍പുരയ്‌ക്കല്‍ – ഓള്‍ ഇന്ത്യ കാത്തലിക്‌ യൂണിയന്‍ പ്രതിനിധി എന്നിവരാണ്‌ മറ്റു സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്‌.

ഓരോരുത്തര്‍ക്കും ലഭിച്ച വോട്ടുകള്‍ :-

പ്രസിഡന്റ്‌ : പ്രൊഫ.ജോയി മുപ്രാപ്പള്ളില്‍ – 522, ചാക്കോ പട്ടാറുകുഴി – 236, സ്റ്റാന്‍ലി കുര്യന്‍ – 9. ജനറല്‍ സെക്രട്ടറി –തോമസ്‌ പീടികയില്‍ –536, സ്റ്റീഫന്‍ ചാഴികാടന്‍ – 228. ട്രഷറര്‍ – ബിനോയി ഇടയാടിയില്‍ – 572, അഡ്വ.മാത്യു തോട്ടുങ്കല്‍ –197, വൈസ്‌ പ്രസിഡന്റ്‌ – ജോണി തോട്ടുങ്കല്‍ –576, മാത്യു പൂഴിക്കാല –652, ഫിലിപ്പ്‌ ആശാരിപറമ്പില്‍ –193, സുരേഷ്‌ പേരൂര്‍കരോട്ട്‌ –113, ജോയിന്റ്‌ സെക്രട്ടറി- തോമസുകുട്ടി മുളയ്‌ക്കല്‍ – 525, സെമണ്‍ കല്ലൂര്‍ – 570, ഷിബി പഴയമ്പള്ളില്‍ –243, ബെന്നി കുന്നംകുഴയ്‌ക്കല്‍ –195, എ.കെ.സി.സി പ്രതിനിധി – സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌ എം.എൽ.എ – 579, ക്രിസ്‌പിന്‍ കൊടിയന്ത്ര –192, ഓള്‍ ഇന്ത്യ കാത്തലിക്‌ യൂണിയന്‍ പ്രതിനിധി – ഡോ.ലൂക്കോസ്‌ പുത്തന്‍പുരയ്‌ക്കല്‍ – 553, ബേബി മുളവേലിപ്പുറത്ത്‌ – 211.
കോട്ടയത്ത്‌ ബി.സി.എം  കോളജിലും മലബാറിലെ ഫൊറോന കേന്ദ്രങ്ങളിലുമായി ഞായറാഴ്‌ച രാവിലെ മുതല്‍ ഉച്ചകഴിഞ്ഞ്‌ മൂന്നര വരെയാണ്‌ വോട്ടിംഗ്‌ ക്രമീകരിച്ചിരുന്നത്‌.




കൂടുതല്‍വാര്‍ത്തകള്‍.