CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 16 Seconds Ago
Breaking Now

ഫാ. സൈമണ്‍ ഊരാളിൽ അന്തരിച്ചു

കോട്ടയം അതിരൂപതയിലെ സീനിയർ വൈദികരിലൊരാളും, ബി.സി.എം കോളേജിലെ റിട്ടയേഡ്‌ പ്രൊഫസറുമായ ഫാ. സൈമണ്‍ ഊരാളിൽ (79) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. ഹൃദ്രോഗ സംബന്ധമായും മറ്റുമുള്ള രോഗങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി കാരിത്താസ് ആശുപത്രിയിൽ ചികിത്‌സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറേമുക്കാലോടെയാണ് അന്ത്യമുണ്ടായത്. മോനിപ്പള്ളി ഇടവക ഊരാളിൽ പത്രോസ് -നൈത്തി ദമ്പതികളുടെ മകനായ ഫാ. സൈമണ്‍ ഊരാളിൽ 1962 മാർച്ച്‌ 12 ന് തറയിൽ പിതാവിൽ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്. പാസ്റ്ററൽ സോഷ്യോളജിയിൽ റോമിൽ നിന്ന് ഡിപ്ലോമയും, പൊളിറ്റിക്കൽ സയൻസിൽ അമേരിക്കയിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയും നേടി. മേമ്മുറി, സംക്രാന്തി, മുള്ളുശ്ശേരി, വെള്ളൂർ, മോനിപ്പള്ളി, ചെറുകര, ചെർപ്പുങ്കൽ, ഏറ്റുമാനൂർ, കല്ലറ, കൂടല്ലൂർ എന്നീ ഇടവകകളിൽ വികാരിയായും സേവനം അനുഷ്ടിച്ചു. കാത്തലിക് മിഷൻ പ്രസ്സിന്റെ മാനേജരായും പ്രവർത്തിക്കുകയുണ്ടായി. സഹോദരങ്ങൾ: ചിന്നമ്മ, ഏലിയാമ്മ, സിസ്റ്റർ ഡൊളോറസ്, ഫിലിപ്പ്, സ്റ്റീഫൻ, മോളി, ഡെന്നി.  

       




കൂടുതല്‍വാര്‍ത്തകള്‍.