CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 34 Seconds Ago
Breaking Now

5 ദിവസത്തെ പണിമുടക്ക് ഒഴിവായേക്കും; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം കൂട്ടില്ല, പക്ഷെ വമ്പന്‍ പാക്കേജ് ഓഫര്‍ ചെയ്തു; റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഭാരമായി തുടരുന്ന സ്റ്റുഡന്റ് ലോണുകള്‍ ഒഴിവാക്കി നല്‍കാന്‍ സ്ട്രീറ്റിംഗിന്റെ ഓഫര്‍

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന ഓരോ വര്‍ഷവും കടത്തിലെ ഒരു ഭാഗം വെട്ടിക്കുറയ്ക്കാനും ആലോചന

ചില ഓഫറുകള്‍ അങ്ങനെയാണ്. മുന്നോട്ട് വെച്ചാല്‍ ചിന്തിക്കാതെ തള്ളിക്കളയാനാകില്ല. അങ്ങനെ ഒരു ഓഫര്‍ മുന്നോട്ട് വെച്ച് 29% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട റസിഡന്റ് ഡോക്ടര്‍മാരെ തല്‍ക്കാലത്തേക്ക് തളച്ചിരിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി. അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കുന്ന സമരങ്ങളില്‍ നിന്നും പിന്‍വാങ്ങാനുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് സ്റ്റുഡന്റ് ലോണുകളില്‍ ഒരു ഭാഗം എഴുതിത്തള്ളാന്‍ തയ്യാറാണെന്ന് സ്ട്രീറ്റിംഗ് അറിയിച്ചിരിക്കുന്നത്. 

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ മികച്ചതായിരുന്നുവെന്ന് ഇരുപക്ഷവും അറിയിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ചര്‍ച്ച നീണ്ടതോടെ ഒത്തുതീര്‍പ്പിലേക്ക് എത്താനുള്ള സാധ്യതയും വര്‍ദ്ധിച്ചു. വീക്കെന്‍ഡിലും ചര്‍ച്ചകള്‍ തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

അടുത്ത വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് പണിമുടക്കാനാണ് റസിഡന്റ് ഡോക്ടര്‍മാരുടെ പദ്ധതി. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലവും വന്‍തോതില്‍ ശമ്പളവര്‍ദ്ധന ലഭിച്ചശേഷവും ഇക്കുറി 29 ശതമാനം വര്‍ദ്ധന വേണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. 

ചര്‍ച്ചകളില്‍ ഈ കാര്യം ഉള്‍പ്പെടുത്താനും സ്ട്രീറ്റിംഗ് തയ്യാറായിട്ടില്ല. ഇതിന് പകരമാണ് 100,000 പൗണ്ട് വരെ സ്റ്റുഡന്റ് ലോണ്‍ തിരിച്ചടയ്ക്കുന്ന യുവ ഡോക്ടര്‍മാര്‍ക്ക് ഈ ഭാരം കുറച്ച് കൊടുക്കാനുള്ള പുതിയ സിസ്റ്റം സംബന്ധിച്ച് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ട്രെയിനിംഗ് സമയത്ത് ഡോക്ടര്‍മാര്‍ക്ക് മേല്‍ കടത്തിന് പലിശ ചുമത്തുന്നത് ഒഴിവാക്കുന്നത് ഉള്‍പ്പെടെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന ഓരോ വര്‍ഷവും കടത്തിലെ ഒരു ഭാഗം വെട്ടിക്കുറയ്ക്കാനും ആലോചന നടക്കുന്നുണ്ട്. ഇത് എന്‍എച്ച്എസില്‍ തുടരാന്‍ ഡോക്ടര്‍മാരെ പ്രോത്സാഹിപ്പിക്കുകയും, ധനകാര്യ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും. പദ്ധതി പരിഗണിക്കുമെന്ന് ബിഎംഎ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.