ബോള്‍ട്ടന്‍: ജനകീയ നേതാവും, കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാര്‍ഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മിഡ്ലാന്‍ഡ്സ് റീജണില്‍ ആരംഭം കുറിച്ചു. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പ്പചക്രം സമര്‍പ്പിച്ചും, പ്രാര്‍ത്ഥനകള്‍ നേര്‍ന്നും, ഐഒസി കേരള ചാപ്റ്റര്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മിഡ്ലാന്‍ഡ്സ് റീജണില്‍ 'ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടി' ചടങ്ങുകള്‍ക്ക് ആരംഭമായി.
ബ്ലാക്പൂള്‍, ബാണ്‍സ്ലെ, ലെസ്റ്റര്‍ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ നടത്തിയ പുഷ്പചക്ര സമര്‍പ്പണത്തിന് ജിബീഷ് തങ്കച്ചന്‍, ജെറി കടമല, മോണ്‍സണ്‍ പടിയറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡണ്ടും, മിഡാലാന്‍ഡ്സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട്, നിര്‍വാഹക സമിതി അംഗം ഷോബിന്‍ സാം തുടങ്ങിയവര്‍ മിഡ്ലാന്‍ഡ്സിലെ വിവിധ യൂണിറ്റുകളിലെ അനുസ്മരണ പരിപാടികളില്‍ സംബന്ധിക്കും.
ബാണ്‍സ്ലെ, പ്രസ്റ്റണ്‍, നോര്‍ത്താംപ്ടണ്‍ തുടങ്ങിയ ഐഒസി യൂണിറ്റുകളില്‍ വെള്ളിയാഴ്ചയും,സ്‌കോട്ട്‌ലന്‍ഡ്, കവന്‍ട്രി, ലെസ്റ്റര്‍ യൂണിറ്റുകളില്‍ ശനിയാഴ്ചയും, അക്‌റിങ്ട്ടണ്‍, ബോള്‍ട്ടന്‍, ഓള്‍ഡ്ഹാം എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ചയും പുഷ്പാര്‍ച്ചനയും, സമുചിതമായ അനുസ്മരണവും സംഘടിപ്പിക്കും. വിവിധ ഇടങ്ങളിലെ ചടങ്ങുകള്‍ക്ക് ഡോ. ജോബിന്‍ മാത്യു, ജിബ്‌സണ്‍ ജോര്‍ജ്, മിഥുന്‍, അരുണ്‍ ഫിലിപ്പോസ്, ജഗന്‍ പടച്ചിറ, ബിബിന്‍ രാജ്, ബിബിന്‍ കാലായില്‍, ജോര്‍ജ് ജോണ്‍, വി പുഷ്പരാജന്‍,
ഐബി കെ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഒഐസിസി സംഘടന ഐഒസി സംഘടനയുമായി ലയിക്കുകയും അതിന്റെ ഭാഗമായി ഐഒസി കേരള ഘടകം യൂണിറ്റായി മാറിയശേഷം നടക്കുന്ന പൊതുപരിപാടിയായ ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങുകളോടനുബന്ധിച്ച് യൂണിറ്റിന് ഔദ്യോഗിക ചുമതലാപത്രം . തഥവസരത്തില്‍ കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ കൈമാറും.
Appachan Kannanchira