മിഡ്ലാന്‍ഡ്സ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, പരോപകാരിയും, ജനസ്‌നേഹിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാര്‍ഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മിഡ്ലാന്‍ഡ്സില്‍ തുടങ്ങി. യു കെ യിലെ ചടങ്ങുകളുടെ പ്രാരംഭമായി പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പ്പചക്രം സമര്‍പ്പിക്കുകയും, പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തിരുന്നു.
ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റും, മിഡാലാന്‍ഡ്സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവര്‍ പ്രസ്റ്റണിലും, ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട് നോര്‍ത്താംപ്ടണിലും അനുസ്മരണ പരിപാടികളില്‍ സംബന്ധിച്ചു. പ്രീയ നേതാവിന്റെ ഫോട്ടോക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
ബാണ്‍സ്ലെയില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി രാജുല്‍ രമണന്‍, ജോയിന്റ് സെക്രട്ടറി വിനീത് മാത്യു, ഫെബിന്‍ ടോം, ട്രഷറര്‍ ജെഫിന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ കാലായിലിന്റെ അധ്യക്ഷതയില്‍ പ്രസ്റ്റണില്‍ നടന്ന ചടങ്ങുകള്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് സെക്രട്ടറി ബേസില്‍ കുര്യാക്കോസ്, സെക്രട്ടറി ഷിനാസ് ഷാജു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങുകള്‍ക്ക് അബിന്‍ മാത്യു, അബി ജോസഫ്, ബെസ്റ്റിന്‍ സാബു, റൗഫ്, ബിജോ, ബേസില്‍ എല്‍ദോ, ജോര്‍ജി സി ആര്‍, സജി പാമ്പാടി, അജിസ് എന്നിവര്‍ നേതൃത്വം നല്‍കി. പുതിയതായി രൂപീകരിച്ച പ്രസ്റ്റന്‍ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള ചുമതലാപത്രംഷൈനു ക്ലെയര്‍ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് യൂണിറ്റ് ഭാരവാഹികള്‍ക്ക് കൈമാറി.
നോര്‍ത്താംപ്ടണില്‍ നടന്ന ചടങ്ങില്‍ റീജിയന്‍ പ്രസിഡന്റ് ജോര്‍ജ് ജോണ്‍ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റര്‍ ജോയിന്റ് ട്രഷറര്‍ മണികണ്ഠന്‍ ഐക്കാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അജിത് കുമാര്‍ സി നായര്‍ അനുസ്മരണ സന്ദേശം നല്‍കി. ചടങ്ങുകള്‍ക്ക് റെജിസന്‍, ബിജു നാലപ്പാട്ട്, ബിനു, ജേക്കബ് ജോര്‍ജ്, മര്‍ഫി, അഖില്‍ രാജു, അജില്‍, ബിജു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹവും, സഹായവും നേരില്‍ കൈപ്പറ്റിയവര്‍ പങ്കുവെച്ച തങ്ങളുടെ അനുഭവ സാക്ഷ്യങ്ങള്‍ വേദിയെ ഈറനണിയിച്ചു.
ഓരോ പൊതുപ്രവര്‍ത്തകനും ഉമ്മന്‍ചാണ്ടിയുടെ ജീവിതം മാതൃകയാക്കേണ്ടതും രാജ്യപുരോഗതിക്കും, ജനസേവനത്തിനും സമാനമായ വിശാല ചിന്താഗതിയും ദീര്‍ഘവീക്ഷണവും നേതാക്കളില്‍ അനിവാര്യവുമാണെന്നും അനുസ്മരണ പ്രസംഗങ്ങളില്‍ ഉയര്‍ന്നു കേട്ടു.
Appachan Kannanchira