
















മൂന്നുപേരുമായി പതിയെ നീങ്ങിയ കാറിനകത്താണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരുടെ ശരീര ഭാഗങ്ങളില്‍ ബോംബ് ചീളുകളോ മറ്റ് ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ല. ബോംബ് സ്‌ഫോടനത്തില്‍ ഇത്തരമൊന്ന് അസാധാരണമാണെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നദീം ഖാന്‍ എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. ഹരിയാന നമ്പര്‍പ്ലേറ്റാണ്.
ഡല്‍ഹി പൊലീസിന് പുറമേ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ദേശീയ അന്വേഷണ ഏജന്‍സി, ദേശീയ സുരക്ഷാ ഗാര്‍ഡ് എന്നിവരും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. സംശയിക്കുന്ന ഭീകരവാദികളുടെ കേസ് ഫയലുകള്‍ നിരീക്ഷിക്കുന്നുണ്ട്.