
















ഛത്തീസ്ഗഢിലെ ജാഷ്പൂറില്‍ 43 വയസുകാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. കൊലക്ക് ശേഷം മൃതദേഹം ട്രോളി ബാഗില്‍ നിറച്ച് ഇവര്‍ ഒളിവില്‍ പോയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുല്‍ദുല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭിന്‍ജ്പൂരിലാണ് സംഭവം.
ഇക്കഴിഞ്ഞ ഞായറാഴ്ച പ്രതി സ്വന്തം മകളെ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നത്. കോര്‍ബയിലാണ് മകള്‍ താമസിച്ചിരുന്നത്. ഇവരെ ഫോണില്‍ വിളിച്ച് ഭര്‍ത്താവ് സന്തോഷ് ഭഗത്തിനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് മൃതദേഹം പുതപ്പ് കൊണ്ട് മൂടി. ശേഷം അത് ഒരു ട്രോളി ബാഗില്‍ തിരുകിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കേസില്‍ നേരത്തെ പരാതി നല്‍കിയിരുന്നത് മരിച്ച സന്തോഷിന്റെ മൂത്ത സഹോദരനായ വിനോദ് മിഞ്ച് ആയിരുന്നു. അതേ സമയം, പ്രതി ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. 3 മക്കളാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പ്രതി മുംബൈയില്‍ ആണ് ജോലി ചെയ്തിരുന്നതെന്നും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജാഷ്പൂറിലേക്ക് തിരിച്ചെത്തിയതായിരുന്നുവെന്നും വിനോദ് പറഞ്ഞു.