
















കാമുകന്റെ കാറിന് മുന്നില്‍ വട്ടം നിന്ന് കാമുകി. തിരക്കേറിയ റോഡില്‍ കാമുകന്റെ വിവാഹ കാറിന് മുന്നില്‍ നിസ്സഹായയായി നില്‍ക്കുന്ന യുവതിയുടെ വീഡിയോയാണ് വൈറല്‍. ചുവന്ന ദുപ്പട്ടയും ലളിതമായ സല്‍വാര്‍ സ്യൂട്ട് ധരിച്ച് യുവതി കാര്‍ തടഞ്ഞുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു. മറ്റ് വാഹനങ്ങളും ഈ സമയം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. വിവാഹ വണ്ടി മുന്നോട്ട് എടുക്കുമ്പോള്‍ അവള്‍ പതിയെ ഓരോ ചുവടായി പിന്നിലേക്ക് മാറ്റുന്നതും കാണാം. കാറിലുള്ളവരാരും പുറത്തേയ്ക്ക് ഇറങ്ങുകയോ യുവതിയെ മറ്റാരെങ്കിലും വന്ന് സമാധാനിപ്പിക്കുകയോ ചെയ്യുന്നില്ല.
നവംബര്‍ 3ന് പങ്കുവച്ച വീഡിയോ 16 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ആ ദൃശ്യങ്ങള്‍കണ്ടു നില്‍ക്കാന്‍ കഴിയില്ലെന്ന് എഴുതിയത്. പ്രണയിച്ചവര്‍ക്ക് മാത്രമേ ആ വേദന അറിയൂവെന്നാണ് കമന്റ്. വീഡിയോ എവിടെ വച്ച് എടുത്തെന്ന് വ്യക്തമല്ല.