CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 32 Seconds Ago
Breaking Now

ഫരീദാബാദ് ഭീകര സംഘം ലക്ഷ്യമിട്ടത് വന്‍ ഭീകരാക്രമണം; ദീപാവലി ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആക്രമണത്തിന് പദ്ധതിയിട്ടു

ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ തിരക്കേറിയ ഇടത്തും സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നു.

സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഫരീദാബാദ് ഭീകര സംഘം ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ തിരക്കേറിയ ഇടത്തും സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ജനുവരി ആദ്യ ആഴ്ച ഡോ.മുസമ്മിലും ഉമറും ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നുവെന്ന് കണ്ടെത്തി. ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമ്മിലിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.

ഇതിനോടകം 15 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കായി വ്യാപക റെയ്ഡ് നടക്കുന്നു. സോപോര്‍,കുല്‍ഗം എന്നിവിടങ്ങളിലായി 230 ഇടങ്ങളില്‍ റെയ്ഡ് തുടരുന്നു. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ) അംഗങ്ങളുടെ വീടുകളിലാണ് റെയ്ഡ്.

ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. 70 കിലോയോളം അമോണിയം നൈട്രേറ്റാണ് കാറില്‍ ഉണ്ടായിരുന്നത്. സ്ഫോടനം നടത്തിയത് ഡിറ്റിനേറ്ററോ, ടൈമറോ ഉപയോഗിച്ച് എന്നാണ് സൂചന. കാറില്‍ ഐഇഡി ഉണ്ടായിരുന്നതിന് ഇതുവരെയും തെളിവ് ലഭിച്ചില്ല. വയറുകളോ, ടൈമര്‍ ഉപകരണങ്ങളോ, ഡിറ്റണേറ്ററോ, ബാറ്ററികളോ,ലോഹ ചീളുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.