CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 38 Minutes 44 Seconds Ago
Breaking Now

'പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്..., സിപിഎമ്മിന് സ്ലീപ്പര്‍ സെല്‍സുണ്ട്'; മുന്നറിപ്പുമായി അര്‍ജുന്‍ ആയങ്കി

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം.

ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സിപിഎം സഹചാരിയും നിരവധി കേസുകളില്‍ പ്രതിയുമായ അര്‍ജുന്‍ ആയങ്കി. സ്ലീപ്പര്‍ സെല്‍ ഫാന്‍സ് സി.പി.എമ്മിനുണ്ടെന്ന് ആയങ്കി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഭരണത്തില്‍ ആയതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും പാര്‍ട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാര്‍ട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ലെന്നും അര്‍ജുന്‍ മുന്നറിയിപ്പ് നല്‍കി. പ്രശാന്ത് ശിവന്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം.

അര്‍ജുന്‍ ആയങ്കിയുടെ കുറിപ്പ്

പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്.... തുടരും സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ സ്ലീപ്പര്‍ സെല്‍ ഫാന്‍സിനെപ്പറ്റി ഒരു സംസാരം ഉണ്ടായി. മോഹന്‍ലാലിന്റെ നല്ല സിനിമ ഇറങ്ങിയാല്‍ പ്രായഭേദമന്യേ ജനങ്ങള്‍ തിയേറ്ററില്‍ ഇരച്ചുകയറും അങ്ങനൊരു പ്രതിഭാസം മോഹന്‍ലാലിനുണ്ട്. അങ്ങനൊരു പ്രതിഭാസം സിപിഎമ്മിനുമുണ്ട്.

ഭരണത്തില്‍ ആയതുകൊണ്ട് സൈലന്റ് ആയി നല്ലനടപ്പിന് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം സ്ലീപ്പര്‍ സെല്‍സ് പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി പരിപാടികളിലോ ജാഥകളിലോ അവരെ കണ്ടെന്ന് വരില്ല. പക്ഷേ പാര്‍ട്ടിക്ക് നേരെ ഒരാക്രമണം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവര്‍ ആദ്യം ഓടിയെത്തും. ജീവനും ജീവിതവും മറന്ന് പോരാടും യുദ്ധം ചെയ്യും. പാര്‍ട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാര്‍ട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ വ്യക്തിയില്ല...പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.