
















ബര്‍മിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന എട്ടാമത് രൂപത ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ നാളെ സ്‌കാന്‍തോര്‍പ്പിലെ ഫ്രഡറിക് ഗൂ സ്‌കൂളില്‍ നടക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രാവിലെ മത്സരങ്ങള്‍ തിരി തെളിച്ച് ഉത്ഘാടനം ചെയ്യും .പത്തില്‍ പരം സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളില്‍ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ ആണ് വിവിധ വേദികളില്‍ മാറ്റുരക്കുന്നത് . രാവിലെ 8.15 ന് രജിസ്ട്രേഷന്‍ ആരംഭിക്കും. 8 .45 ന് ബൈബിള്‍ പ്രതിഷ്ഠയോടുകൂടി ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിക്കും . . ബൈബിള്‍ പ്രതിഷ്ഠ പ്രദിക്ഷണത്തില്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനൊപ്പം മുഖ്യ വികാരി ജനറാള്‍ റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാന്‍സിലര്‍ റെവ ഡോ മാത്യു പിണക്കാട്ട് , ബൈബിള്‍ അപ്പസ്റ്റലേറ്റ് ചെയര്‍മാന്‍ റെവ ഫാ ജോര്‍ജ് എട്ടുപറയില്‍ , മറ്റ് വൈദീകര്‍, സിസ്റ്റേഴ്‌സ് അപ്പസ്റ്റോലേറ്റ് പ്രതിനിധികള്‍ മിഷന്‍ ലീഗ് കുട്ടികള്‍, വോളന്റീഴ്‌സ് എന്നിവരും അണിനിരക്കും. തുടര്‍ന്ന് അഭിവന്ദ്യ പിതാവും മുഖ്യ വികാരിജനറല്‍ അച്ചനും വൈദികരും സിസ്‌റേഴ്‌സും ബൈബിള്‍ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അല്‍മായ പ്രധിനിധികളും ചേര്‍ന്ന് തിരി തെളിക്കും. കൃത്യം പത്തുമണി മുതല്‍ വിവിധ സ്റ്റേജുകളിലായി മത്സരങ്ങള്‍ ആരംഭിക്കും. കൃത്യമായ ഇടവേളകളിലായി മത്സരഫലങ്ങള്‍ പ്രസിദ്ധീകരിക്കും . മത്സരഫലങ്ങള്‍ പ്രഖ്യാപിക്കുന്ന സമയവിവരം റിസള്‍ട്ട് ബോഡിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. മത്സരഫലങ്ങള്‍ വേദിയുടെ പലഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന വിവിധ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും . കൂടുതല്‍ കോച്ചുകള്‍ കഴിഞ്ഞ വര്ഷങ്ങളിലേതിനേക്കാള്‍ എത്തുന്നതിനാല്‍ കോച്ചുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെ പാര്‍ക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് പരമാവധി ചെയ്തിരിക്കുന്നത് . കാറുകളില്‍ എത്തുന്നവര്‍ ഗ്രാസ് ഏരിയയിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. സുഗമമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വോളന്ടീഴ്‌സിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട് .സ്റ്റേജ് ഒന്നിലേക്കുള്ള പ്രവേശനകവാടത്തിലെ തിരക്ക് ഒഴിവാക്കാനായി കഴിഞ്ഞ വര്ഷത്തേതില്‍നിന്നും കൂടുതലായി ഒരു ഹെല്‍പ് ഡെസ്‌ക് ഈസ്റ്റ് ബ്ലോക്കില്‍ ക്രമീകരിച്ചുട്ടുണ്ട് . ഇവിടെയായിരിക്കും അപ്പീല്‍ നല്‍കുന്നതിനും റിസ്‌റ് ബാന്‍ഡ് രജിസ്ട്രേഷനും ക്രമീകരിച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ ചെസ്സ് നമ്പറുകള്‍ ഓരോ റീജിയണുകളില്‍ നിന്നും നിര്‍ദേശിക്കപ്പെട്ടവര്‍ ഡൈനിങ് ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ നിന്നും വാങ്ങേണ്ടതാണ് . റീജിയണലില്‍ നിന്നും നിര്‌ദേശിക്കപ്പെട്ടവര്‍ രാവിലെ 8.45 ന് മുന്പതന്നെ മത്സരാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ നമ്പര്‍ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നല്‍കുന്ന കവറില്‍ ഓരോ മിഷനില്‍ നിന്നും പങ്കെടുക്കുന്നവരുടെ ചെസ്സ് നമ്പറുകളും മത്സരാത്ഥികളോടൊപ്പം എത്തുന്ന മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്കുള്ള റിസ്‌റ് ബാന്‍ഡും മിഷന്‍ അടിസ്ഥാനത്തില്‍ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക. റിസ്‌റ്ബാന്‍ഡില്‍ കൊടുത്തിരിക്കുന്ന ക്യു ആര്‍ കോഡുവഴി മത്സരങ്ങളുടെ ഫലങ്ങള്‍ അറിയാന്‍ സാധിക്കും. രാവിലെ എട്ട് മണിമുതല്‍ ചെയ്ഞ്ചിങ് റൂമുകള്‍ ഉപയോഗിക്കാവുന്നതാണ് . ഒരു വലിയചേഞ്ചിങ് റൂമില്‍ രണ്ട് റീജിയനും ബാക്കി എല്ലാ ചേഞ്ചിങ് റൂമുകള്‍ ഓരോ റീജിയനുമായിട്ടാണ് നല്‍കിയിരിക്കുന്നത് . പുരുഷന്മാരുടെ ചെയ്ഞ്ചിങ് റൂം ഉള്‍പ്പെടെ 14 ചെയ്ഞ്ചിങ് റൂമുകളാണ് ഉള്ളത് . താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലില്‍ അന്നേദിവസം രാവിലെ ഏഴുമണിക്ക് വോളന്റീര്‍സിനായിട്ടുള്ള വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് 10 മണിക്കും 12 മണിക്കും ഉച്ചക്കുശേഷം 2 മണിക്കും 4 മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. . ബൈബിള്‍ അപ്പസ്റ്റോലറ്റ് വെബ്സൈറ്റില്‍ കൂടിയും ഡൈനിങ്ങ് ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷന്‍ സ്‌ക്രീനിലിലും ബൈബിള്‍ അപ്പസ്റ്റോലറ്റ് ജനറല്‍ ബോഡി ഗ്രൂപ്പിലും റിസ്‌റ് ബാന്‍ഡിലുള്ള ക്യു ആര്‍ കോഡിലും റിസള്‍ട്ടുകള്‍ ലഭ്യമായിരിക്കും. മത്സരത്തില്‍ പങ്കെടുത്ത ഷോര്‍ട് ഫിലിമുകള്‍ കലോത്സവ വേദിയില്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് . ഒന്നാം സ്ഥാനം നേടിയ ഷോര്‍ട്ട് ഫിലിം പ്രധാന വേദിയില്‍ സമ്മാനദാനത്തിന് മുന്‍പ് പ്രദര്ശിപ്പിക്കും. അഞ്ചേമുക്കാലുമുതല്‍ സമ്മാനദാന ചടങ്ങുകള്‍ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങള്‍ പൂര്‍ത്തിയാക്കും. രൂപത ബൈബിള്‍ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് കോഓര്‍ഡിനേറ്റര്‍ ജോണ്‍ കുര്യന്‍ അറിയിച്ചു. രൂപത ബൈബിള്‍ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടെലിക്കാട്ട് അച്ചന്റേയും നേതൃത്വത്തില്‍ ബഹുമാനപ്പെട്ട ജോര്‍ജ് എട്ടുപറയില്‍ അച്ചന്‍ ചെയര്‍മാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളില്‍ നിന്നുമുള്ള 24 അംഗ കമ്മിഷന്‍ അംഗങ്ങളാണ് . ബഹുമാനപ്പെട്ട ജോണ്‍ പുളിന്താനത് അച്ചനും ജോസഫ് പിണക്കാട്ട് അച്ചനും ക്രിസ്റ്റോ നേരിയംപറമ്പില്‍ അച്ചനും തോമസുകുട്ടി വാലുമ്മേല്‍ അച്ചനും കലോത്സവ ജോയിന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന രൂപതയിലെ സേഫ് ഗാര്‍ഡിങ് ടീമും ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ടീമും കലോത്സവ വേദിയില്‍ ഉണ്ടായിരിക്കുന്നതാണ് .
കലോത്സവ വേദിയില്‍ എത്തുന്നവര്‍ക്കായി രണ്ട് കേറ്ററിംഗ് ടീമുകളാണ് ഭക്ഷണം ഒരുക്കുക. കലോത്സവമത്സരങ്ങള്‍ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്നവിഷന്‍ ചാനലില്‍ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണെന്ന് ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .
ഷൈമോന്‍ തോട്ടുങ്കല്‍