CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 41 Seconds Ago
Breaking Now

ഷീനിന്റെ മരണത്തില്‍ വേദനയോടെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹം

ആദ്യകാല യു.കെ മലയാളി കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു ഷീന്‍.

യുകെ മലയാളികള്‍ക്ക് വേദനയായി ഷീനിന്റെ വിയോഗം. 53 വയസായിരുന്നു. 2006-2007 ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.

ആദ്യകാല യു.കെ മലയാളി കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു ഷീന്‍. 

ഗ്ലോസ്റ്റര്‍ഷെയറില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പം ഗ്ലോസ്റ്ററിലായിരുന്നു താമസം.

2005-06 കാലഘട്ടങ്ങളില്‍ ജി.എം.എയുടെ  വൈസ് പ്രസിഡന്റായിരുന്ന ഷീന്‍, തന്റെ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ ജിഎംഎയെ മുന്നോട്ട് നയിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. നല്ലൊരു സംഘാടകനായിരുന്ന അദ്ദേഹം കലാ-സാംസ്‌കാരിക-കായിക മേഖലകളിലും അതീവ തത്പരനായിരുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ തന്റെ തനതായ സംസാരരീതിയിലൂടെ വലിയൊരു സൗഹൃദവലയം തന്നെ അദ്ദേഹം നേടിയെടുത്തിരുന്നു.

നല്ലൊരു മിമിക്രി കലാകാരനായിരുന്ന ഷീന്‍ ജിഎംഎ വേദികളിലും മറ്റും ചിരിയുടെ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി നായനാര്‍, ചലച്ചിത്ര നടന്മാരായ എം.എസ്. തൃപ്പൂണിത്തുറ, ജനാര്‍ദ്ദനന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ ശബ്ദാനുകരണം നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റിരുന്നത്. ആ കാലഘട്ടങ്ങളില്‍ നിരവധി സ്‌കിറ്റ് നാടകങ്ങളിലൂടെയും ഷീന്‍ വേദികളിലെത്തിയിരുന്നു.

ഒത്തിരി സ്മരണകള്‍ ബാക്കിയാക്കി ഷീന്‍ കാലയവനികക്ക് പിന്നില്‍ മറയുമ്പോള്‍, അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്ത ദുഃഖത്തിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍.

ഷീനിന്റെ വിയോഗത്തില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നേതൃത്വം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.