CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 57 Minutes 2 Seconds Ago
Breaking Now

15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും; മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും അടുത്ത ഏതാനും ദിവസം മുന്നറിയിപ്പ് പ്രാബല്യത്തില്‍

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ്

അര മാസം കൊണ്ട് പെയ്യേണ്ട മഴ അടുത്ത ഏതാനും മണിക്കൂറുകളില്‍ യുകെയുടെ ചില ഭാഗങ്ങളില്‍ പെയ്തിറങ്ങുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം 6 മുതലാണ് മഴയ്ക്കുള്ള മഞ്ഞ കാലാവസ്ഥാ ജാഗ്രത നല്‍കിയിരിക്കുന്നത്. 24 മണിക്കൂറാണ് ഇതിന് പ്രാബല്യം. 

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് മുന്നറിയിപ്പ്. ഹെറെഫോര്‍ഡ്ഷയര്‍, ഹാംപ്ഷയര്‍ എന്നിവിടങ്ങളും ഇതില്‍ പെടും. 40 എംഎം വരെ മഴയ്ക്കാണ് ചില പ്രദേശങ്ങളില്‍ സാധ്യതയുള്ളത്. ഡാര്‍ട്ട്മൂര്‍, സൗത്ത് വെയില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 60-80 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബറിലെ ശരാശരി മഴയുടെ പകുതിയിലേറെയാണ് ഇത്. 

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ പ്രവചിക്കുന്ന മഴ ഇപ്പോള്‍ തന്നെ ഈര്‍പ്പം നിറഞ്ഞ് നില്‍ക്കുന്ന മേഖലകളില്‍ യാത്രകള്‍ ബുദ്ധിമുട്ടിലാക്കി മാറ്റുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടില്‍ ഒരു ഡസനിലേറെ വെള്ളപ്പൊക്ക മുന്നറിയിപ്പാണ് നിലവിലുള്ളത്. സ്‌കോട്ട്‌ലണ്ടില്‍ രണ്ടും, വെയില്‍സില്‍ ഒന്നും മുന്നറിപ്പും നിലവിലുണ്ട്. 

ഞായറാഴ്ച രാവിലെ 8 മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മഴയ്ക്കുള്ള മഞ്ഞ ജാഗ്രത നല്‍കിയിട്ടുണ്ട്. കാലാവസ്ഥ അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനാല്‍ ഈ മാസത്തെ ബാക്കിയുള്ള ദിവസങ്ങളിലെ സ്ഥിതിഗതികള്‍ അനിശ്ചിതാവസ്ഥയിലാണ് തുടരുന്നതെന്ന് മെറ്റ് ഓഫീസ് പറയുന്നു. ക്രിസ്മസ് കാലയളവിലും കൃത്യമായ പ്രവചനങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.