CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 57 Minutes 26 Seconds Ago
Breaking Now

ആനിയമ്മച്ചി - സ്പെഷ്യൽ മാങ്ങാ പച്ചടി

മാങ്ങ പച്ചടി

മാങ്ങ  -4 (ഇടത്തരം അധികം പുളിയില്ലാത്തത്)- ഗ്രേറ്റ് ചെയ്തെടുക്കുക

എണ്ണ-2 ടേബിൾ സ്പൂണ്‍ (കടുക് പൊട്ടിയ്ക്കാൻ പാകത്തിന്)

ഇഞ്ചി-1 കഷണം

 ചെറിയ ഉള്ളി -6 അല്ലി

 പച്ച മുളക് -6-7 (എരിവ് പാകത്തിന് )(ചെറുതായി  കൊത്തിയരിഞ്ഞത് )

വേപ്പില- 1 തണ്ട്

കുറുകിയ തേങ്ങപ്പാൽ-2 ഗ്ലാസ്‌ ( 1 തേങ്ങയുടെ)

കടുക് -1/2 ടീ സ്പൂണ്‍, ഉലുവ -1/2 ടീ സ്പൂണ്‍

ചുവന്ന മുളക് -1 (വട്ടം അരിഞ്ഞത് )

ഉള്ളി-4 എണ്ണം (നീളത്തിൽ അരിഞ്ഞത് )

കടുക് - (പൊട്ടിക്കാൻ പാകത്തിന്)

മാങ്ങ ഗ്രേറ്റ് ചെയ്തതും ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക് കൊത്തിയരിഞ്ഞതും കറിവേപ്പിലയും ഉപ്പും കൂട്ടി ഒന്നിച്ച് തിരുമ്മി വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് മാങ്ങയും തേങ്ങാ പാലും കൂടി മിക്സ്‌ ചെയ്യുക.

ഒരു ചീന ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടായി കഴിയുമ്പോൾ ആദ്യം കടുകും പിന്നീട് ഉലുവയും ഇട്ട് പൊട്ടിക്കുക. അതിനുശേഷം ഉള്ളി ഇട്ട് മൂത്തുകഴിയുമ്പോൾ കറിവേപ്പിലയും ചുവന്നമുളകും ഇട്ട് തീ നിറുത്തിയിട്ട ശേഷം മാങ്ങയും തേങ്ങാപ്പാലും കൂടി മിക്സ്‌ ചെയ്തു ഒഴിച്ച് ഉപ്പ് പാകത്തിനാക്കി മൂടി വായ്ക്കുക. ചീനച്ചട്ടിയുടെ ചൂടിൽ ഇരുന്ന് പച്ചപ്പ്‌ മാറി കുറുകികൊള്ളും. വെള്ളം കൂടിയിരിക്കാതെ നന്നായി കുറുകിയിരിക്കണം. കുറച്ചു കഴിയുമ്പോൾ വിളമ്പാം.  

കുറിപ്പ്:

ആവശ്യമെങ്കിൽ താളിക്കുമ്പോൾ കുറച്ച് ഉള്ളി വട്ടത്തിൽ അരിഞ്ഞതും ചേർക്കാവുന്നതാണ്.