ബസ്മതി അരി -1 കിലോ
ഡാല്‍ഡ-ആവശ്യത്തിന്
നെയ്യ് - 2 തുടം
സവോള -കാല്‍ കിലോ (അരിഞ്ഞ് ഡാല്‍ഡയില്‍ വറുത്ത് കോരുക)
ഉള്ളി - അര കപ്പ് അരിഞ്ഞത്
നട്‌സ് - 25 എണ്ണം
ഉണക്ക മുന്തിരി - 50ഗ്രം (രണ്ടും വറുത്ത് കോരുക)
പട്ട - 4 കഷ്ണം
ഗ്രാമ്പൂ -10 എണ്ണം
അരി കഴുകി വെള്ളം തോരാന്‍ വയ്ക്കുക.ഒരു കിലോ അരിയ്ക്ക് 8 ഗ്ലാസ് വെള്ളം തിളക്കാന്‍ വയ്ക്കുക.
ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ഡാല്‍ഡയും 2 തുടം നെയ്യും ഒഴിച്ച് ഉള്ളി അരിഞ്ഞത് ഇട്ട് വഴറ്റി, ഗ്രാമ്പൂ,പട്ട പൊട്ടിച്ച് അരി ഇളക്കണം. ഒരു വിധം ചൂടായി കഴിയുമ്പോള്‍ തിളച്ചു കൊണ്ടിരിക്കുന്ന വെള്ളവും ആവശ്യത്തിന് ഉപ്പും ഒഴിച്ച് ഇളക്കി മൂടിവയ്ക്കുക.
വെള്ളം അരിയുടെ താഴെയാകുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന സവോള ,നട്‌സ്,ഉണക്കമുന്തിരി ഇവ ഇട്ട് ഇളക്കി വെള്ളം വറ്റി പാകമാകുമ്പോള്‍ ഇറക്കാം.