സന്ദർലാണ്ടിലെ ആദ്യ ഇന്ത്യൻ കൂട്ടായ്മയായ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിലെ ഈ വർഷത്തിലെ സ്പോർട്സ് ഡേ ആഗസ്റ്റ് 18 ഞായറാഴ്ച സിൽക്ക് വർത്ത് സ്റ്റെഡിയത്തിൽ വച്ചു നടക്കുന്നതായിരിക്കും. രാവിലെ 11 ന് തുടങ്ങുന്ന കായിക മാമാങ്കത്തിൽ നൂറു കണക്കിന് അസോസിയേഷൻ അംഗങ്ങൾ പങ്കെടുക്കും.
സന്ദർലാണ്ടിന്റെ മലയാള യുവത്വം തങ്ങളുടെ കായിക ശക്തി വിളിച്ചറിയിക്കുന്ന ഒരു കായിക ഉത്സവമായിരിക്കും നടക്കുക. അംഗങ്ങൾ എല്ലാവരും പങ്കെടുക്കണമെന്ന് ഐസിഐ എക്സിക്ക്യൂട്ടീവ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
കായിക വേദി:
SILKWORTH SPORTS COMPLEX, SUNDERLAND. SR3 1PD