CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 14 Seconds Ago
Breaking Now

ലണ്ടന്‍ കണ്‍വെൻഷൻ ആഗസ്റ്റ്‌ പതിനേഴ് ശനിയാഴ്ച : റവ.ഫാ. സോജി ഓലിക്കല്‍, ബ്രദർ. തോമസ്‌ പോൾ എന്നിവർ നയിക്കും.

ലണ്ടന്‍ ബൈബിള്‍ കണ്‍വെൻഷൻ ആഗസ്റ്റ്‌ പതിനേഴാം തിയ്യതി ശനിയാഴ്ച ബാര്‍കിംഗ് റോഡിലെ വര്‍ഷിപ്പ് വില്‍ സെന്ററില്‍ രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ നടക്കും.

സെഹിയോൻ യു കെ യുടെ നേതൃത്വത്തിൽ നടക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെൻഷനിൽ  റവ.ഫാ സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും. ബ്രദർ. തോമസ്‌ പോൾ മുഖ്യ പ്രഭാഷണം നടത്തും. കൃപയുടെ നീര്‍ച്ചാലുകളിലേക്ക് ദൈവജനത്തെ നയിക്കുന്ന കണ്‍വെൻഷനില്‍ ദൈവാരാധനയുടെ പൂര്‍ണ്ണതയിലേക്ക് ഹൃദയമുയര്‍ത്തുന്ന വി. കുര്‍ബാന, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയ അഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, പാപമോചനം നല്‍കുന്ന വി.കുമ്പസാരം,  സ്പിരിച്വല്‍ ഷെയറിംഗ്, പൈശാചിക ശക്തികള്‍ക്കെതിരെയുള്ള വിടുതല്‍ ശുശ്രൂഷകള്‍ ,  ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനശുശ്രൂഷ, കൃപകളും വരങ്ങളും ചൊരിയുന്ന ദിവ്യ കാരുണ്യ പ്രദക്ഷിണം, അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വചനത്തെ സ്ഥിരീകരിച്ച് നല്‍കുന്ന അനുഭവസാക്ഷ്യങ്ങള്‍, കുട്ടികളെ പ്രായമനുസരിച്ച് തിരിച്ച് വിവിധ ഗ്രൂപ്പുകളാക്കി വചന ശുശ്രൂഷകള്‍, സ്കിറ്റ്, ഗാനശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കും.

വിലാസം:-

640 Ripple Road, Barking, London IG11 0SR.




കൂടുതല്‍വാര്‍ത്തകള്‍.