ഓഗസ്റ്റ് ഇരുപത്തിയാറാം തീയതി രാവിലെ പത്തു മണി മുതൽ സെപ്റ്റംബർ ഒന്നാം തീയതി ഉച്ച കഴിഞ്ഞ് മൂന്നു മണി വരെ സൗത്ത് ആംപ്റ്റണിൽ വച്ച് നടക്കാനിരിക്കുന്ന ഡി-അഡിക്ഷൻ സെമിനാറിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
അറിയാനുള്ള ആഗ്രഹം കൊണ്ടും സൗഹൃദത്തിനു വേണ്ടിയും അംഗീകാരത്തിനു വേണ്ടിയും സന്തോഷത്തിനുവേണ്ടിയും ആത്മ വിശ്വാസം വർദ്ധിപ്പിക്കാൻ വേണ്ടിയും മറ്റും ആരംഭിച്ച മദ്യപാന ശീലം ഇന്ന് പലരിലും നീരാളി പിടുത്തം പോലെ ഊരാക്കുടുക്കായി മാറി കഴിഞ്ഞു. ഇത് ചികിത്സ ആവശ്യമുള്ള ഒരു രോഗ (ശാരീരികം, മാനസികം, ആത്മീയം, കുടുംബ പരം, സാമൂഹികം) മാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു.
വളരെ ആരോഗ്യ പരമായ ഒരു ചികിത്സാ രീതി നാം ഇവിടെ അവലംബിക്കുകയാണ്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന താമസിച്ചുള്ള ഈ ഡി-അഡിക്ഷൻ സെമിനാർ 29 വർഷത്തെ പ്രവർത്തി പരിചയമുള്ളതും ഈ വർഷത്തെ കേരള സംസ്ഥാന അവാർഡിന് അർഹമായതുമായ പാലാ അഡാർട്ടിന്റെയും 25 വർഷം പ്രവർത്തി പരിചയമുള്ള കോട്ടയം ട്രാഡായുടെയും ഡയറക്ടർ റവ.ഫാ. ജേക്കബ് വെള്ളമരുതുങ്കലും കോലഞ്ചേരി മെഡിക്കൽ കോളേജ് ഡി-അഡിക്ഷൻ സെന്റ്‌ർ മേധാവി മിസ്റ്റർ. ഫ്രാൻസിസ് മൂത്തേടനും ചേർന്നാണ് ക്യാമ്പ് നയിക്കുക.
അഭിമാനക്ഷതം ഓർത്ത് ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരിക്കുക. സെമിനാറിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുന്നതാണ്. സെമിനാറിൽ കുടുംബസമേതം പങ്കെടുക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. പങ്കെടുക്കുന്നവരുടെ താമസ സൗകര്യങ്ങൽ ഒരുക്കേണ്ടതിന് ഓഗസ്റ്റ് ഇരുപത്തിനാലാം തീയതിക്ക് മുമ്പായി താഴെ പറയുന്ന ഏതെങ്കിലും നംമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യണമെന്ന് ഓർമ്മപ്പെടുത്തുന്നു.
റവ.ഫാ. ജേക്കബ് വെള്ളമരുതുങ്കൽ :- 07451894146
സിബി തോമസ് :- 07988996412
റെജി തനങ്ങാടാൻ :- 07723035457
ഗ്രേസി പോൾ:- 07932362852
വേദി :- St. Josephs Centre Lyndhurst Road Sothampton SO40 7DU
നന്മകൾ നേരുന്നു !!! ഏവർക്കും സ്വാഗതം !!!