ഹാരോഗെയ്റ്റ്: വിശ്വാസ തീഷ്ണത വർധിപ്പിക്കുന്ന യോർക്ക് ഷെയർ കണ്‍വെൻഷൻ നാളെ രാവിലെ എട്ടര മുതൽ ഹാരോഗെയ്റ്റിലെ സെന്റ് റോബർട്ട്സ് കാത്തലിക് ചർച്ചിൽ ആരംഭിക്കും. വചന പ്രഘോഷണ വേദിയിലെ പ്രശസ്തനായ ഫാ. ജോണ്‍ ചൊള്ളാനിക്കൽ ആണ് കണ്‍വെൻഷൻ നയിക്കുന്നത്.
രാവിലെ എട്ടരക്ക് ജപമാലയോടെ ആണ് തുടക്കം. തുടർന്ന് വചന പ്രഘോഷണം, കുട്ടികളുടെ ശു ശ്രൂഷ, കിഡ്സ് ഫോർ കിങ്ങ്സം സെഹിയോൻ കാത്തലിക് യു.കെ നയിക്കും.മൂന്ന് സ്ഥലങ്ങളിലായി കാറുകൾ പാർക്ക് ചെയ്യുവാൻ സൗകര്യമുണ്ട്.
സെന്റ് റോബർട്ട്സ് കാത്തലിക് ചർച്ചിൽ വളരെ കുറച്ച് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമെ ഉള്ളു. പോസ്റ്റ് കോഡ് HG 1 1 HP. സൗജന്യമായി പാർക്ക് ചെയ്യാവുന്ന സൗകര്യം ദേവാലയത്തിനടുത്തുണ്ട്. പോസ്റ്റ് കോഡ് HG2 8HU.കൂടാതെ വെസ്റ്റ് പാർക്ക് സ്ട്രീറ്റിൽ 4.80 പൗണ്ട് കൊടുത്താൽ മുഴുവൻ ദിവസവും പാർക്ക് ചെയ്യാം. പോസ്റ്റ് കോഡ് HG 1 1HS.