CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 33 Seconds Ago
Breaking Now

ലീഡ്സ് യാക്കോബായ ഇടവകയിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ ആഗസ്റ്റ്‌ 18 ഞായറാഴ്ച

ലീഡ്സ് യു.കെ: ലീഡ്സിൽ സെന്റ്‌.ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഗസ്റ്റ്‌ മാസം പതിനെട്ടാം തീയതി ഞായറാഴ്ച ലീഡ്സ് സെന്റ്‌. ജെയിംസ്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് പ്രഭാത നമസ്ക്കാരം,10.15 ന് വി.കുർബ്ബാന തുടർന്ന് വി.മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, ആശിർവാദം, നേർച്ച വിളമ്പ്‌, സ്നേഹ വിരുന്ന് എന്നിവയാണ് പെരുന്നാൾ ചടങ്ങുകൾ. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ.തോമസ്‌ പുതിയമഠത്തിൽ നേതൃത്വം നല്കുന്നതാണ്. പെരുന്നാളിൽ വിശ്വാസികളേവരും സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-

ട്രസ്റ്റി:- ശ്രീ. ബേബി, യോർക്ക് -07828300845

സെക്രട്ടറി : ശ്രീ. വിജി, ലീഡ്സ് - 07908417988

പള്ളിയുടെ അഡ്രസ്‌ :-

 

Hospital Cappel
St. James University Hospital
Beckett Street
Leeds, LS9 7TF





കൂടുതല്‍വാര്‍ത്തകള്‍.