ബർമിങ്ങ്ഹാം:ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങളുടെ സമാപനം ഒക്ടോബർ അഞ്ചിന് വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. ദശാബ്ദി കലാസന്ധ്യ എന്നും ഓർമ്മയിൽ കാത്തു സൂക്ഷിക്കാൻ അതിഗംഭീരമായ പരിപാടികളാണ് യൂണിറ്റ് ഒരുക്കുന്നത്.
കലാ സന്ധ്യ ഉദ്ഘാടന ചടങ്ങ് മാറ്റ് കൂട്ടുവാൻ ക്നാനായക്കാരുടെ സ്വന്തം നടി എന്ന് വിശേഷിപ്പിക്കാവുന്ന പയ്യാവൂർ ഇടവക അംഗം ഞായപ്പള്ളി ജോസ്-ലിസ്സി ദമ്പതികളുടെ മകൾ ശ്രുതിയാണ് കലാസന്ധ്യ ധന്യമാക്കുവാനും, കൊഴുപ്പുകൂട്ടുവാനും ആയി യു.കെയിലെത്തുന്നത്. ആദ്യമായാണ് ശ്രുതി യു.കെയിൽ വരുന്നത്. 2004-ൽ മാണിക്യൻ എന്നാ ചിത്രത്തിലൂടെ ബാല നടിയായി സിനിമയിൽ രംഗ പ്രവേശനം നടന്നു, അതിനുശേഷം റോമിയോ, രക്ഷകൻ, കോളേജ് കുമാരാൻ, ലവ് ഇൻ സിങ്കപ്പൂർ ... തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന ശ്രുതി എന്ന് ക്നാനായ സമൂഹത്തിന്റെ അഭിമാനമാണ്.
കലാസന്ധ്യയിൽ ആദരിക്കുന്നതോടൊപ്പം ക്നാനായ കുട്ടികൾക്ക് സിനിമകളിലേക്ക് എത്തിപ്പെടുവാനുള്ള പ്രചോദനം കൂടിയാണ് ഇതെന്ന് യൂണിറ്റ് ഭാരവാഹികൾ കരുതുന്നു.