അവയവദാനം എന്ന മഹത്തായ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അവയവ ദാനം നടത്തുന്ന ഇംഗ്ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കി ഇവിടുത്തെ നന്മകല്‍ നാട്ടില്‍ എത്തിക്കുന്നതിനും വേണ്ടി യു കെ യില്‍ ആകമാനം ഒരു മാസത്തോളം സഞ്ചരിച്ച് പ്രചരണം നടത്തിയ ഫാദര്‍ ചിറമേല്‍ ഇടുക്കി സംഗമം നടത്തുന്ന ദുരിതആശ്വസ ഫണ്ടിന് എല്ലാ നന്മകളും നേര്‍ന്നു.
നാട്ടില്‍ നിന്നും ഇത്രയും അകലെ ആയിരിക്കുമ്പോഴും നാട്ടില്‍ ഉള്ള മനുഷ്യരുടെ ദുഖത്തില്‍ പങ്കുചേരാന്‍ നിങ്ങൾ കാണിക്കുന്ന ഉത്സാഹം നിങ്ങളിൽ നിറഞ്ഞു നില്‍ക്കുന്ന നന്മയും ദൈവ സ്നേഹവും ആണ് സൂചിപ്പിക്കുന്നത് എന്ന് അച്ഛന്‍ പറഞ്ഞു.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും അച്ഛന്‍ കൂട്ടിചേര്‍ത്തു.
ഏഷ്യന്‍ സമൂഹത്തിനിടയില്‍ അവയദാനത്തിന്‍റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും അതിലുടെ ഇന്ന് ഏഷ്യന്‍ സമൂഹത്തില്‍ ഉണ്ടായിട്ടുള്ള അവയവ ദാരിദ്ര്യം പരിഹരിക്കുന്നതിനു വേണ്ടി അഖോരാത്രം പണി എടുക്കുന്ന മാൻചെസ്റ്റർ റോയല്‍ ഇൻഫിര്‍മരി ഹോസ്പിറ്റലിലെ ട്രന്‍സ്പ്ലാന്റ് റെസിപിയന്റ്റ് കോ-ഓർഡിനേറ്റർ (transplant recipient co ordinator )അജിമോള്‍ പ്രസാദിന്‍റെ വീട്ടില്‍ വച്ചാണ് അച്ഛനും ആയി ഞാന്‍ വീഡിയോ ഇന്റര്‍വ്യൂ നടത്തിയത്.അച്ഛന്‍റെ ഇവിടെയും നാട്ടിലും അനുഭവപ്പെട്ട ഒട്ടെറെ നന്മകളെ പറ്റി അച്ഛന്‍ ഈ ഇന്റര്‍വ്യൂവില്‍ പ്രതിപാദിക്കുന്നുണ്ട്.ഇന്റര്‍വ്യൂ ഉടന്‍ പ്രസിദ്ധികരിക്കുന്നതാണ്.
ഇടുക്കിയിലെ വീടും ഭൂമിയും നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്ന മനുഷൃരെ സഹായിക്കാന്‍ ഇടുക്കി സംഗമം നടത്തുന്ന ഈ ചെറിയ മനുഷ്യ സ്നേഹത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളാൽ കഴിയാവുന്ന ചെറിയ സഹായം നല്‍കണം എന്ന് സംഗമത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നു.
ഫണ്ട് അയക്കേണ്ട ബാങ്ക് അക്കൗണ്ട് സോര്‍ട്ട് കോഡ് താഴെ കൊടുക്കുന്നു.ഫണ്ട് ശേഖരണം ഈ മാസം 25 ന് അവസാനിക്കും.
Name of the account . Idukki sangamam
Bank H S B C
Sort code 40 -29- 26
Account NO 41886606