CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 44 Minutes 45 Seconds Ago
Breaking Now

ഹാസ്യ സാമ്രാട്ടിന് ഗുരു ദക്ഷിണയുമായി ... കല ഹാംപ്ഷെയർ

പ്രശസ്ത കഥാ പ്രസംഗ കലാകാരനും സിനിമാ നടനുമായ ശ്രീ വി.ഡി രാജപ്പന് ആദരവ് അറിയിച്ച് യു കെ യിലെ കലാകാരന്മാരുടെയും കലാസ്വാദകരുദെയും സംഘടനയുമായ കല ഹാംപ് ഷെയർ അദ്ദേഹത്തിന്റെ വസതിയിലെത്തി ഗുരു ദക്ഷിണ സമർപ്പിച്ചു. ഹാംപ് ഷെയർ മലയാള സിനിമ കുലപതികൾക്ക് പ്രണാമമർപ്പിച്ച് സംഘടിപ്പിച്ചതും,യു കെ യിലെ ഗാനാർച്ചനയിൽ അവിസ്മരണീയമാക്കിയതുമായ ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ അനശ്വര ഗാനങ്ങളുടെ അപൂർവ്വ സംഗമം എന്ന സംഗീത നിശയിൽ സമാഹരിച്ച സംഭാവനയാണ് ഗുരു ദക്ഷിണയായി കല വി ഡി രാജപ്പന് കൈമാറിയത്.

രോഗ പീഡകളോ, പ്രായമോ തളർത്താത്ത ആവേശവുമായി കോട്ടയത്തെ വീട്ടിൽ അദ്ദേഹം കലയുടെ ഭാരവാഹികളെയും കലാസ്വാദകരെയും സ്വീകരിച്ചു. കലയുടെ പ്രസിഡന്റ്‌  സിബി മാത്യു മേപ്രത്ത്, ട്രഷറാർ ചാണ്ടി ഈരയിൽ, അനിൽകുമാർ ഈസ്റ്റ് ഹാം, യുക്മ നാഷണൽ കമ്മിറ്റിയംഗം മനോജ്‌ പിള്ള ഡോർസെറ്റ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


ശ്രീ വി ഡി രാജപ്പൻ തന്റെ സ്വത സദ്ധമായ നർമ്മ രസ പ്രധാനമായ വാക്കുകളിൽ എല്ലാവരെയും സ്വാഗതം ചെയ്യുകയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു. തന്റെ കഥാ പ്രസംഗം എന്ന കലയെ ഇഷ്ടപ്പെടുകയും അവയെ സ്മരിക്കാൻ തയ്യാറായി വന്ന എല്ലാ കലാസ്വാദകരെയും കാണുമ്പോൾ തനിക്ക് സിനിമയിലെ കുലപതികളെ ആദരിച്ച ചടങ്ങിൽ തന്നെയും അനുസ്മരിച്ചത് വഴി താനും തന്റെ കലാ രൂപമായ കഥാപ്രസംഗവും ആദരിക്കപ്പെട്ടതായി താൻ കണക്കാക്കുന്നുവെന്ന് വളരെ വികാരീധനായി ശ്രീ വി ഡി രാജപ്പൻ അഭിപ്രായപ്പെട്ടു.യു കെ യിലെ എല്ലാ കലാസ്വാദകരെയും കലാകാരന്മാരെയും കലയുടെ പ്രവർത്തകരെയും തന്റെയും കുടുംബത്തിന്റെയും നന്ദിയും കടപ്പാടും അറിയിക്കുകയും തുടർന്നും ഇങ്ങനെയുള്ള പ്രവർത്തങ്ങൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

കലയുടെ ഭാരവാഹികളായ സിബി മേപ്രത്തും, ചാണ്ടി ഈരയിലും യുക്മ നാഷണൽ കമ്മിറ്റിയംഗം മനോജ്‌ പിള്ളയും ശ്രീ വി ഡി രാജപ്പനെ പൊന്നാട അണിയിച്ചു.

ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ വൻ വിജയമാക്കിയ എല്ലാ കലാകാരന്മാരെയും,കലാസ്വാദകരെയും പ്രസിഡന്റ്‌ സിബി മാത്യുവും, ജന.സെക്രട്ടറി ജൈസണ്‍ മാത്യുവും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


 

 






കൂടുതല്‍വാര്‍ത്തകള്‍.