CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 55 Seconds Ago
Breaking Now

ആനിയമ്മച്ചി സ്പെഷ്യൽ കാരറ്റ് പച്ചടി

കാരറ്റ് - അര കിലോ

ഇഞ്ചി - ഒരു കഷ്ണം

വെളുത്തുള്ളി - 6 അല്ലി

പച്ചമുളക്-6

കറിവേപ്പില - ഒരു തുണ്ട്

ഉള്ളി - 6എണ്ണം

(എല്ലാം ചെറുതായി കൊത്തി അരിയുക) 

കടുക് - അര ടീസ്പൂണ്‍

ഉലുവ - അര ടീസ്പൂണ്‍

കറിവേപ്പില -1തുണ്ട്

ചുവന്നുള്ളി - 4

ചുവന്ന മുളക് - 1

തൈര് - അര ലിറ്റര്‍ (പുളിയില്ലാത്തത്)

എണ്ണ - 3ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ കടുക് ഇട്ട് പൊട്ടിച്ച് അതിന് ശേഷം ഉലുവ പൊട്ടികഴിയുമ്പോള്‍ ഉള്ളി, ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി, വേപ്പില ഇവ കൊത്തിയരിഞ്ഞത് ഇട്ട് ലൈറ്റ് ബ്രൗണ്‍ നിറമാകുമ്പോള്‍ കാരറ്റ് ഗ്രയ്റ്റ് ചെയ്തതും ഇട്ട്, ഉപ്പ് ഇട്ടിളക്കി ഒരുവിധം വെള്ളം വലിയുന്നതുവരെ വഴറ്റണം. കാരറ്റ് ഉലര്‍ന്ന് എണ്ണ തെളിഞ്ഞു കഴിയുമ്പോള്‍ തീ നിറുത്തി തൈരും ഉപ്പും ചേര്‍ത്ത് ഇളക്കി പാകമാക്കി വിളമ്പാം.

NB :

(കാരറ്റിന് പകരം അര കിലോ തക്കാളി ചെറുതായി അരിഞ്ഞെടുത്ത് ഇതുപോലെ തന്നെ തക്കാളി പച്ചടി ഉണ്ടാക്കാം )