ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് ലിവര്‍പൂളിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ കുന്താപുര ഫിലിമിനും അതിന്റെ സംവിധായകന്‍ ജൊ ഈശ്വറിനും പ്രത്യേക പുരസ്‌കാരവും അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാരെയും ലിമ പ്രത്യേകം ആദരിക്കുന്നു. ലിവര്‍പൂള്‍ ഫിലിം സൊസൈറ്റിയുടെ ബാനറില്‍ ജൊ ഈശ്വര്‍ എഴുതി സംവിധാനം ചെയ്ത കുന്താപുരയില്‍ ചാരുഹാസ്സനോടും, അനു ഹാസ്സനോടുമൊപ്പം, നടി പ്രിയാ ലാലും ലിവര്‍പൂളില്‍ നിന്നുമുള്ള അനേകം കലാകാരന്മാരും അഭിനയിക്കുന്നു. ഈ ചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഒന്നാണെന്നതില്‍ സംശയമില്ല. അതോടൊപ്പം ലിമ എല്ലാവര്‍ഷവും നല്‍കിവരാറുള്ള ലിമ അച്ചീവ്‌മെന്റ് അവാര്‍ഡ് ഈ വര്‍ഷവും നല്‍കപ്പെടുന്നു.
മെഴ്‌സിസയെഡില്‍ നിന്നും GCSC, എ ലെവല്‍ പരീഷകളില്‍ ഏറ്റവുമധികം മാര്‍ക്കു വാങ്ങിയ കുട്ടികള്‍ക്കായാണ് ഈ അവാര്‍ഡ് നൽകപ്പെടുന്നത്. മെഴ്‌സിസൈഡില്‍ നിന്നും a GCSC, A Level പരീക്ഷകളില്‍ ഏറ്റവുമധികം മാര്‍ക്കുവാങ്ങിയ കുട്ടികളുടെ മാതാപിതാക്കള്‍ ലിമയുടെ ഭാരവഹികളുമായി ഇതിനായി ബന്ധപ്പെടേണ്ടതാണ്.
ക്‌നോസിലി മേയറുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഈ അവാര്‍ഡുകള്‍ സമ്മാനിക്കുന്നതാണ്.. രാവിലെ 11.00 മണിയോടുകൂടി സാമൂഹിക സാംസ്‌കാരിക നായകന്മാരുടെ സാന്നിധ്യത്തില്‍ ഈ വര്‍ഷത്തെ ഓണ പ്രോഗ്രാമുകളുടെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിക്കുന്നു.
12 മണിയോടുകൂടി വിഭവസമൃദ്ധമായ ഓണനസദ്യയും, തുടര്‍ന്ന് ലിവര്‍പൂളിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അവതരണത്തിലും ശൈലിയിലും എന്നും വ്യത്യസ്തതയോടെ ലിമ അവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ ലിവര്‍പൂള്‍ മലയളികള്‍ വളരയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണെന്നതില്‍ സംശയമില്ല.
പ്രവേശന പാസിനും, റിസര്‍വേഷനും, കൂടുതൽ വിവരങ്ങള്‍ക്കും
പ്രസിഡന്റ് : ജോയി അഗസ്തി. ടെലി 07979188391
സെക്രട്ടറി : ഷാജു ഉതുപ്പ്. ടെലി. 07931591307
ട്രഷറർ : സെബാസ്റ്റ്യന്‍ ജോസഫ് 07728474810