CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 10 Seconds Ago
Breaking Now

ബ്രിട്ടനില്‍ എസ്എന്‍ഡിപി ശാഖയ്ക്ക് ശനിയാഴ്ച തുടക്കം കുറിക്കും; വെള്ളാപ്പള്ളി നടേശന്‍ ഉത്ഘാടനം ചെയ്യും

വളരെ കാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച്‌കൊണ്ട് ഓഗസ്റ്റ് 24ന് ശനിയാഴ്ച ലണ്ടനിലെ വെംബ്ലിയില്‍ ശ്രീനാരായണ ഗുരുദേവ വിശ്വാസികളുടെ ആദ്യത്തെ യോഗം നടക്കുന്നു.

യുകെയില്‍ ഉള്ള എല്ലാ ശ്രീനാരായണ വിശ്വാസികളേയും ഒരുമിച്ച് കൂട്ടി ഗുരുദേവ മഹത്വവും പ്രസക്തിയും പ്രചരിപ്പിക്കു്ന്നതിന് വേണ്ടി ആരംഭിക്കുന്ന എസ്എന്‍ഡിപി ശാഖയുടെ യോഗത്തില്‍ ടെലിഫോണ്‍ കോണ്‍ഫറന്‍സിലൂടെ എസ്എന്‍ഡിപി യോഗം സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ സന്ദേശം നല്‍കുന്നതാണ് .

ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റേയും ഗുരുദേവ ദര്‍ശനങ്ങളുടേയും പ്രസക്തി ഇന്ന് ലോകമെമ്പാടും വ്യാപിച്ച് വരുകയാണ്.പല വിദേശ നാടുകളില്‍ പോലും ഗുരുദേവ മന്ദിരങ്ങള്‍ സ്ഥാപിച്ചു.


ഗുരുദേവ കൃതികള്‍ പഠിപ്പിച്ചു.ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നു.ശ്രീനാരായണഗുരു ദേവന്റെ 159ാം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഇന്ത്യ ഗവണ്‍മെന്റ് ഗുരുദേവ കൃതികള്‍ പത്തു ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് തന്നെ ഈ കാലഘട്ടത്തില്‍ ഗുരുദേവ കൃതികളുടെ പ്രസക്തി വ്യക്തമാക്കപ്പെടുന്നു.

ആഗസ്ത് 24 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന യോഗത്തിന് വലിയ ഒരുക്കങ്ങള്‍ അംഗങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

വിഷ്ണു നടേശന്‍ -07723484438,

സുജിത്ത് ഉദയന്‍ -0778002989.

യോഗം നടക്കുന്ന സ്ഥലം:

Patidar house, 22 London Road, Midlesex, Wembley, HA9 7EX




കൂടുതല്‍വാര്‍ത്തകള്‍.