CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 30 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ പ്രസ്റ്റണില്‍ ആരംഭിച്ചു

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണിന്റെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം പ്രസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടത്തപ്പെട്ടു. ഞായറാഴ്ച രാവിലെ റവ വികാരി റവ. ഫാ. ജിനോ ജോസഫിന്റെ കാര്‍മ്മികത്ത്വത്തില്‍ വി. കുര്‍ബ്ബാനക്കു ശേഷം നടന്ന ചടങ്ങില്‍ ഇടവകയുടെ യുകെ റിജിയണല്‍ കൗണ്‍സില്‍ മെമ്പര്‍ തോമസു കുട്ടിയില്‍ നിന്നും ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് രജിസ്‌ട്രേഷന്റെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിച്ചു. 

ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് പീറ്റേഴ്‌സ് നഗറില്‍വച്ച് (The Park Sports Centre, Wheatley Park School, Holton, Oxford. OX33 1QZ) സെപ്റ്റംബെര്‍ 14,15 നും നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

യു.കെ യിലെ എല്ലാ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി എല്ലാ അംഗങ്ങളും എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് ഈ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്നു യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു.

വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് യു.കെ.യിലെ എല്ലാ ഇടവകകളിലും വിതരണം ചെയ്തു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ്. 07737491035

സെക്രട്ടറി തോമസുകുട്ടി. 07882009267

നെല്‍സണ്‍ 07878020360




കൂടുതല്‍വാര്‍ത്തകള്‍.