CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 11 Minutes 1 Seconds Ago
Breaking Now

അങ്കമാലി സല്ലാപം : ഫാദർ.പോളച്ചൻ കോച്ചാപ്പിള്ളി ഉദ്ഘാടകൻ... വിജി. കെ.പി അധ്യക്ഷൻ...

ലെസ്റ്ററിൽ വച്ച് നടത്തപ്പെടുന്ന അഞ്ചാമത് അങ്കമാലി സല്ലാപം ബാംഗളൂർ ധർമ്മാറാം കോളേജിലെ പ്രൊഫസറും ഡോക്ടറും കൂടിയായ പോളച്ചൻ അച്ചൻ ഉത്ഘാടനം ചെയ്യും.

ആഗസ്റ്റ് 31ന് ലെസ്റ്ററിൽ വച്ച് നടത്തപ്പെടുന്ന അഞ്ചാമത് അങ്കമാലി സല്ലാപം യുക്മാ പ്രസിഡന്റ് ശ്രീ. വിജി.കെ.പിയുടെ അധ്യക്ഷതയിൽ ബാംഗളൂർ ധർമ്മാറാം കോളേജിലെ പ്രൊഫസറും ഡോക്ടറും കൂടിയായ പോളച്ചൻ അച്ചൻ ഉത്ഘാടനം ചെയ്യും. കാലടി കൈപ്പട്ടൂർ ഇടവകാംഗമായ പോളച്ചനച്ചൻ ബാംഗളൂർ ക്രൈസ്റ്റ് കോളേജിലെ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ്. അച്ചന്റെ സാമീപ്യം അങ്കമാലി സല്ലാപത്തിന് അഭിമാനകരമായിരിക്കും. ലെസ്റ്ററിലെ ബ്ല്ലസ്സ്ഡ് സാക്രമെന്റ് ചർച്ച് ഹാളിൽ രാവിലെ 9 മണിക്ക് അംഗങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതായിരിക്കും. ഏകദേശം നൂറു  ഫാമിലിയെയാണ് ഇത്തവണത്തെ സല്ലാപത്തിന് ഇതിന്റെ സംഘാടകർ പ്രതീക്ഷിക്കുന്നത്. സല്ലാപത്തോടൊപ്പം ഓണാഘോഷവും കൂടി ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ  തികച്ചും വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും അംഗങ്ങൾക്ക് ലഭിക്കുക. വിഭവ സമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും മറ്റ് വിനോദങ്ങളും ഉണ്ടായിരിക്കും. ഇനിയും സല്ലാപത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവർ ഇതൊരു അറിയിപ്പായി സ്വീകരിച്ച് സല്ലാപത്തിനെത്തുവാൻ താൽ‌പ്പര്യപ്പെടുന്നു.


സല്ലാപം നടക്കുന്ന ഹാളിന്റെ അഡ്രസ്സ് :-

BLESSED SACRAMENT CHURCH PARISH HALL,
GOODING AVENUE, LE3 1JS, LEICESTER.





കൂടുതല്‍വാര്‍ത്തകള്‍.