സന്ദർലാൻഡ്: സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവ മക്കളായി മാറുവാനും, സ്വർഗ്ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യാപിക്കുവാനുമായി കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴി നടത്തിയ ബഹു. ഫാ. ജോസഫ് കണ്ടത്തിപറമ്പിൽ( ഗുഡ് ന്യൂസ് ധ്യാന കേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസ്സം നീണ്ടു നില്ക്കുന്ന തപസ് ധ്യാനം നോർത്ത് ഈസ്റ്റിൽ വെച്ച് ഒക്ടോബർ 4,5,6 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്നു.പ്രവാസ ജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ നിന്നും മറ്റു അസ്വസ്ഥതകളിൽ നിന്നും വിടുതൽ പ്രാപിപ്പാനും അതുവഴി യേശു സ്നേഹം നേടുവാനുമായി ഈ അവസരം വിനിയോഗിക്കണമെന്ന് സീറോ മലബാർ ചാപ്ലിൻ ബഹു. ഫാ. സജി തോട്ടത്തിൽ അഭ്യർത്ഥിക്കുന്നു. ഒക്ടോബർ നാല് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് തുടങ്ങി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അവസാനിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:-
മാത്യു ജോണ്‍ : 07912344516
റെജി : 07552619237
മാത്യു ജോസ് : 07956496775
ധ്യാന വേദി :-
CARMALITE CONVENT, NUNNERY LANE, DARLINGTON. DL3 9PN