CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 43 Minutes 18 Seconds Ago
Breaking Now

സീറോ മലബാർ സഭ വനിതാ ഫോറം ദേശീയ പ്രതിനിധി സമ്മേളനം ആഗസ്റ്റ്‌ 24 ന്

സീറോ മലബാർ സഭ വനിതാഫോറം ദേശീയ പ്രതിനിധി സമ്മേളനം ആഗസ്റ്റ്‌ 24 ശനിയാഴ്ച സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്‌ തോമസിൽ വച്ച് നടത്തപ്പെടുന്നു.

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വനിതാ ഫോറം പ്രസിഡന്റ്‌ ഡൽസി ലൂക്കാച്ചന്റെ അധ്യക്ഷതയിൽ മേജർ ആർച്ച് ബിഷപ്‌ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സമ്മേളം ഉത്ഘാടനം ചെയ്യുന്നതും അല്മായ കമ്മീഷൻ ചെയർമാൻ മാർ മാത്യു അറയ്ക്കൽ, വനിതാ ഫോറം രക്ഷാധികാരി മാർ മാത്യു ആനിക്കുഴിക്കാട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തുന്നതുമാണ്. വനിതാ ഫോറം ഡയറക്ടർ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, വനിതാ ഫോറം ആനിമേറ്റർ സിസ്റ്റർ ജോണ്‍സി സി എം സി ക്ക് നല്കി പ്രകാശന കർമ്മം നിർവഹിക്കുന്നതാണ്. അല്മായ കമ്മീഷൻ സെക്രട്ടറി അഡ്വ.വി.സി സെബാസ്റ്റ്യൻ അല്മായ കമ്മീഷൻ ആഗോളതല പ്രവർത്തങ്ങൾ, വിവിധ ഫോറങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കും. സീറോ മലബാർ സഭാ ചാൻസിലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ, വനിതാ ഫോറം ഡയറക്ടർ ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, നിയുക്ത ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ലിസ്സി വർഗ്ഗീസ്, ട്രഷറർ ജിജി ജേക്കബ് എന്നിവർ പ്രസംഗിക്കും.

തുടർന്ന് നടക്കുന്ന ചർച്ചകൾക്ക് കൂരിയ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ മോഡറേറ്ററായിരിക്കും. വിവിധ രൂപതകളിൽ നിന്നും മിഷൻ കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ചർച്ചകൾക്ക് നേതൃത്വം നല്കും. വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ മാഗി ജോസ്, ഏലിയാമ്മ സെബാസ്റ്റ്യൻ, ബെറ്റ്സി ഷാജി , ഡോളി മാത്യു ,ഷൈനി ഷാജി, റാണി മത്തായി, ലൗലി ജോളി, റോസ് ഷോംബി, മോളി ജോസഫ്, മേരി സെബാസ്റ്റ്യൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നല്കും. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.





കൂടുതല്‍വാര്‍ത്തകള്‍.