CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 42 Seconds Ago
Breaking Now

ഫാദര്‍ ചിറമേല്‍ ... മനുഷ്യരുടെ ഇടയിലെ ദൈവ പുത്രന്‍ ...

യു കെ യില്‍ എത്തിയ ക്രിസ്തുവിന്‍റെ ജീവിക്കുന്ന അനുയായി ആയ ഫാദര്‍ ഡേവിസ് ചിറമേല്‍ അദ്ധേഹത്തിന്റെ ഒരു മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിച്ചു പോയി.

അവയവ ദാനത്തിന്‍റെ മഹത്വവും പ്രാധാന്യവും ലോകമെമ്പാടും ഉള്ള ജങ്ങളില്‍ എത്തിക്കുന്നതിനും ഇംഗ്ലണ്ടിൽ ഈ രംഗത്ത്‌ ഉണ്ടായ ശാസ്ത്രിയ പുരോഗതി കണ്ടു മനസ്സിലാക്കി അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്താനും വേണ്ടി യു കെ യില്‍ എത്തിയ ക്രിസ്തുവിന്‍റെ ജീവിക്കുന്ന അനുയായി ആയ ഫാദര്‍ ഡേവിസ് ചിറമേല്‍ അദ്ധേഹത്തിന്റെ ഒരു മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിച്ചു പോയി.

അച്ഛന്‍ പോകുന്നതിനു രണ്ടു ദിവസം മുന്‍പാണ്‌ ഈ ലേഖകൻ മാഞ്ചെസ്റ്ററിലെ അജിമോള്‍ പ്രദീപിന്റെ വീട്ടില്‍ വച്ച് അദ്ദേഹത്തെ കണ്ട് ഈ വീഡിയോ ഇന്റര്‍വ്യൂ തയ്യാറാക്കിയത്. മാഞ്ചെസ്റ്റർ റോയല്‍ ഇ ൻഫൻമെരി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റ്  റെസിപിയന്റ്റ് കോഡിനേറ്റർ ആയി വര്‍ക്ക് ചെയ്യുന്ന അജിമോള്‍ പ്രദീപ്‌ ഇവിടുത്തെ ഏഷ്യന്‍ സമൂഹത്തില്‍ അവയവദാനം പ്രചരിപ്പിക്കുന്നതില്‍ മുൻപന്തിയിൽ നിന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ മുന്‍ കൈ എടുത്താണ് അച്ഛനെ ഇവിടെ കൊണ്ടു വന്നത്.

ഇവിടുത്തെ മലയാളികളുടെ ഇടയില്‍ അവയവ ദാനത്തിന്റെ പ്രാധാന്യം എത്തിക്കാന്‍ വേണ്ടി കൂടി ആണ് അച്ചനെ കൊണ്ടുവന്നത് എന്നാണ് അറിയാന്‍കഴിഞ്ഞത്.

ഒരു അന്യമതസ്ഥനായ ഒരാൾക്ക്‌ വൃക്ക ദാനം ചെയ്തു കൊണ്ട് ഇത്തരം ഒരു പുണൃപ്രവര്‍ത്തി ചെയ്ത്‌ ഈ രംഗത്ത് കടന്നു വരാന്‍ ഉണ്ടായ പ്രചോദനം എന്താണ് എന്ന ചോദ്യത്തിന്, ഒരു പുരോഹിതന്‍ എന്നാല്‍ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ഉഴിഞ്ഞു വച്ച് സര്‍വ്വസംഗ പരിത്യാഗി ആയി ജീവിക്കുക അതിലൂടെ ക്രിസ്തു ചെയ്തതു പോലെ മനുഷ്യ സമൂഹത്തിനു വേണ്ടി സ്വയം ബലിയായി തിരുകയും അതിലുടെ മറ്റു മനുഷ്യര്‍ക്കു മാതൃക നല്‍കുന്നതിനു വേണ്ടി ഉള്ളതാണ് എന്‍റെ ജീവിതം എന്ന് ഞാന്‍ വിശ്വസിക്കുന്നു അത് കൊണ്ടാണ് ഞാന്‍ ആ കർമ്മം ചെയ്തത്.

ഈ പ്രവര്‍ത്തിയിലൂടെ ക്രിസ്തു പറഞ്ഞ സദ്‌ വാര്‍ത്തയാണ് ഞാന്‍ കിഡ്നി ദാനം ചെയ്ത ഗോപിനാഥനില്‍ എത്തിച്ചത്,  ജീവിക്കാന്‍ വേണ്ടി കൊതിച്ച ആ മനുഷ്യനില്‍ അദ്ദേഹത്തിന് വേണ്ടി ഞാന്‍കിഡ്നി ദാനം ചെയ്യുന്നു എന്ന വാര്‍ത്ത‍ ഒരു സംഗീതം പോലെയാണ് എത്തിയത്. അത് എന്‍റെ കടമയായി ഞാന്‍ കാണുന്നു. നമ്മള്‍ എല്ലാം ത്യജിക്കുമ്പോള്‍ മാത്രം ആണ് ദൈവത്തിന്റെ വെള്ളി വെളിച്ചം കാണാന്‍ കഴിയുന്നത്‌. ഭൗതികത ദൈവത്തെ മനുഷ്യനില്‍ നിന്നും മറയ്ക്കുന്ന കാർമേഘമാണ്‌ എന്നും അച്ഛന്‍ പറഞ്ഞു. നാമെല്ലാം ഒരിക്കല്‍ മരിക്കും അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കഴിയുന്ന നന്മ ചെയാന്‍ ശ്രമിക്കുക അതാണ് ദൈവത്തിന്‍റെ മുന്‍പില്‍ എണ്ണപ്പെടുന്നത്.

ഇന്ത്യയില്‍ ഇന്ന് കിഡ്നി ദാനത്തിന്‍റെ പേരില്‍ വളരെ വലിയ ചൂഷണം ആണ് നടന്നു കൊണ്ടിരിക്കുന്നത്. ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പിനെ പോലെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആളുകള്‍ മുന്‍പോട്ടു വന്നാല്‍ മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. അച്ഛന്റെ ഇവിടുത്തെയും നാട്ടിലെയും ഒട്ടേറെ നല്ല അനുഭവങ്ങള്‍ ഇന്റര്‍വ്യൂവില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ഇവിടുത്തെ ഇംഗ്ലീഷ് സമൂഹത്തില്‍ നിന്നും നല്ല പ്രതികരണം ആണ് ലഭിച്ചത് എന്നും അച്ഛന്‍ പറഞ്ഞു. ഇവിടെ യു കെ യിൽ ഏഷ്യന്‍ സമൂഹത്തില്‍ ഒരു വര്‍ഷം രണ്ടായിരം പേര്‍ക്ക് കിഡ്നി ആവശ്യം വരുമ്പോള്‍ ലഭിക്കുന്നത് വെറും പതിനഞ്ച് എണ്ണം മാത്രമാണ് എന്ന് അജിമോള്‍ പറഞ്ഞു. ഇതിനു പ്രധാന കാരണം മതപരമായ പ്രശ്നമാണ്. പൊതുവെ ഇവിടുത്തെ മുസ്ലിം സമൂഹത്തില്‍ അവയവദാനത്തോട് നല്ല സമീപനം അല്ല നിലനില്‍ക്കുന്നത്. അത് ഇപ്പോള്‍ മാറി വരുന്നുണ്ട് എന്നും അജിമോള്‍ കൂട്ടിച്ചേര്‍ത്തു. 

ഇവിടെ ഏഷ്യക്കാരുടെ കിഡ്നി മാത്രമേ ഏഷ്യക്കാരന് യോജിക്കു എന്നുള്ളത് കൊണ്ട് അവയവദാനം ഒരു മഹത് പ്രവർത്തിയായി കണ്ട് ഇവിടുത്തെ ഏഷ്യന്‍ വംശജര്‍ ഏറ്റെടുത്തില്ലെങ്കിൽ ഭാവിയില്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു .

എനിക്ക് ഈ ഭൂമിയില്‍ എന്റെതായി ഒന്നും ഇല്ല, എനിക്ക് ഒരു ഇച്ചിരെ കഞ്ഞിയും പയറും മതി ജീവിക്കാന്‍ അത് എവിടെ ചെന്നാലും എനിക്ക് കിട്ടും ഞാന്‍ എന്‍റെ ജീവിതം കൊണ്ട് സമൂഹത്തിനു മാതൃക ആകാന്‍ ആണ് ശ്രമിക്കുന്നത് എന്‍റെ ഇവിടുത്തെ മദ്യ വിലപ്നയെ പറ്റിയും നാട്ടിലെ മദ്യ കച്ചവടത്തെ പറ്റിയും എല്ലാം ഉള്ള ചോദ്യങ്ങള്‍ക്ക് അച്ഛന്‍ മറുപടി പറഞ്ഞു. അവസാനം ഇടുക്കി സംഗമം നടത്തുന്ന ഇടുക്കി ദുരിതാശ്വാസ ഫണ്ടിന് ആശംസ നേര്‍ന്നു കൊണ്ട് പറഞ്ഞു നിങ്ങൾ വന്ന വഴി മറക്കാതിരിക്കുന്നത്‌ കൊണ്ടാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് എന്ന് കൂടി അച്ഛന്‍ പറഞ്ഞു. 

അവയവദാനത്തെ കുറിച്ച് എന്തെങ്കിലും അറിയാന്‍ ഉള്ളവര്‍ ഈ സൈറ്റ്  സന്ദര്‍ശിക്കുക. http://www.southasianorgandonor.org.uk/  

താഴെ അച്ഛനും ആയി നടത്തിയ വീഡിയോ ഇന്റര്‍വ്യൂ രണ്ട് പാര്‍ട്ട്‌ ആയി കൊടുത്തിരിക്കുന്നു.






കൂടുതല്‍വാര്‍ത്തകള്‍.