സന്ദർലാൻഡ്: സന്ദർലാൻഡിലെ ആദ്യ ഇന്ത്യൻ കൂട്ടായ്മയായ ഇന്ത്യൻ കൾച്ചറൽ അസ്സോസിയേഷന്റെ ഈ വർഷത്തെ കായിക ദിനം ആഗസ്റ്റ് 18 ഞായറാഴ്ച സില്ക്ക് വെർത്ത് സ്പോർട്സ് സ്റ്റേഡിയത്തിൽ ആവേശഭരിതമായി സമാപിച്ചു. മഴ മാറി നിന്ന ദിവസ്സത്തിന്റെ മുഴുവൻ ആവേശവും ഉൾകൊണ്ട് നടന്ന വാശിയേറിയ കായികോത്സവം അംഗങ്ങളുടെ പങ്കാളിത്തതാൽ സമ്പന്നമായിരുന്നു. രാവിലെ പതിനൊന്നിന് തുടങ്ങിയ കായിക മാമാങ്കത്തിന് സ്പോർട്സ് കോഡിനേറ്റർ ഫെലിക്സ് നേത്രുത്വം നല്കി.
സന്ദർലാൻഡിന്റെ മലയാള യുവത്വം തങ്ങളുടെ കായിക ശക്തി വിളിച്ചറിയിച്ച കായിക ഉത്സവത്തിൽ പങ്കെടുത്ത ഏവർക്കും പ്രസിഡന്റ് ശ്രീ വർഗ്ഗീസിന്റെ നേത്രുത്വത്തിലുള്ള എക്സ്സിക്യൂട്ടീവ് നന്ദി പ്രകാശിപ്പിച്ചു. വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ കായിക ദിനം സമാപിച്ചു.
ഓണത്തിന്റെ വൈവിധ്യ മാർന്ന പരിപാടികൾക്കായി സെപ്റ്റംബർ 21 ശനിയാഴ്ച കാണാമെന്ന പ്രതീഷയോടെ ഏവരും പിരിഞ്ഞു.
ഓണാഘോഷം സെപ്റ്റംബർ 21 ശനിയാഴ്ച സ്റ്റീൽസ് ക്ലബ് ഹാളിൽ