CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 15 Minutes 26 Seconds Ago
Breaking Now

ആവേശം വിതറി സ്വാന്‍സി മലയാളി അസോസിയേഷന്‍റെ സ്പോര്‍ട്സ്‌ഡേ സമാപിച്ചു.

സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഗോവര്‍ട്ടനിലെ എല്‍ബ സ്പോര്‍ട്സ്‌ കോംപ്ലക്സില്‍ വച്ച് നടന്ന സ്പോര്‍ട്സ്‌ ഡേ ആഘോഷങ്ങള്‍ക്ക് ആവേശോജ്ജ്വലമായ സമാപനം.

അസോസിയേഷന്‍ പ്രസിഡന്‍റ് ബിന്‍സു ജോണ്‍ ,സെക്രട്ടറി ബിജു വിതയത്തില്‍ , വൈസ്‌പ്രസിഡന്‍റ് സന്തോഷ്‌മാത്യു, ജോയിന്റ് സെക്രട്ടറി അനി രാജ്, ട്രഷറര്‍ ജേക്കബ്‌ ജോണ്‍, ജോയിന്റ് ട്രഷറര്‍ ഷാജി ജോസഫ്‌, സ്പോര്‍ട്സ്‌ സെക്രട്ടറിമാരായ ബിനോജി ആന്റണി, സിജി സിബി, ആര്‍ട്സ്‌ സെക്രട്ടറി ടോമി ജോസഫ്‌ തുടങ്ങിയവരും മറ്റു കമ്മറ്റി അംഗങ്ങളും സ്പോര്‍ട്സ്‌ ഡേയിലെ മത്സരങ്ങള്‍ ക്രമീകരിക്കുന്നതിലും നിയന്ത്രിക്കുന്നതിലും നേതൃത്വം നല്‍കി. മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പായി ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കിക്കൊണ്ട് അസോസിയേഷന്‍ അംഗങ്ങള്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുകയുണ്ടായി. ഹോളിഡേ ആഘോഷങ്ങള്‍ക്കായി നിരവധി കുടുംബങ്ങള്‍ നാട്ടിലായിരുന്നിട്ടും മോശം കാലാവസ്ഥ മൂലം പ്രഖ്യാപിച്ച ഡേറ്റ് മാറ്റേണ്ടി വന്നിട്ടും അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം ആണ് സ്പോര്‍ട്സ്‌ ഡേയുടെ മാറ്റ് കൂട്ടിയത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങളും തുടര്‍ന്നു ആവേശോജ്ജ്വലമായ ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരവും ഒക്കെ ചേര്‍ന്ന് സ്പോര്‍ട്സ്‌ ഡേയ്ക്ക് നിറപ്പകിട്ടേകി. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആവേശപൂര്‍വ്വം മത്സരത്തിനിരങ്ങിയപ്പോള്‍ ഓരോ മത്സരവും വീറും വാശിയും നിറഞ്ഞതായി. കാലത്ത്‌ പത്ത് മണിക്ക് ആരംഭിച്ച കായിക മത്സരങ്ങള്‍ രണ്ട് മണിയോടെ സമാപിച്ചു. തുടര്‍ന്ന്‍ നടന്ന ട്വന്റി ട്വന്റി ക്രിക്കറ്റ്‌ മത്സരം ഐ.പി.എല്‍. മത്സരങ്ങളെ പോലും കടത്തി വെട്ടുന്നത്ര ആവേശം നിറഞ്ഞതായി.  ക്രിക്കറ്റ്‌ ഗ്രൌണ്ടിനു സമീപത്തെ പാര്‍ക്കില്‍ സായാഹ്നം ചിലവഴിക്കാനെത്തിയ തദ്ദേശീയര്‍ പോലും ക്രിക്കറ്റ് ഗ്രൌണ്ടിനു സമീപം വന്നു മത്സരം പൂര്‍ണ്ണമായും വീക്ഷിച്ചത് മത്സരത്തിന്റെ ഉയര്‍ന്ന നിലവാരം മൂലമായിരുന്നു. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയതു അനി രാജ് നേതൃത്വം നല്‍കിയ ടീമായിരുന്നു. ഇവര്‍നേടിയ 113 രണ്സിനെ 18 ഓവറില്‍മറികടന്നു ജിനോ ഫിലിപ്പ് നേതൃത്വം നല്‍കിയ ടീം എസ്.എം.എ. നല്‍കുന്ന എവര്‍റോളിംഗ് ട്രോഫിക്ക് അവകാശികളായി. ടീമംഗങ്ങള്‍: ടീം എ.- അനി രാജ് (ക്യാപ്ടൻ), ജിജി ജോര്‍ജ്ജ്, ബിജു വിതയത്തില്‍, ബോണി, ചാക്കോ, ബിനോജി, തോമസ്‌, തങ്കച്ചൻ, ജയ്മോൻ, ഡിയോണ്‍, ജോബി. ടീം ബി- ജിനോ ഫിലിപ്പ് (ക്യാപ്ടൻ), ഷാജു, വിന്‍സെന്‍റ്, റോബി, റിച്ചു, സന്തോഷ്‌, ജോര്‍ജ്ജ്, അരുണ്‍, ബിനു, രഞ്ജിത്, തോമസ്‌. ബിജു ദേവസ്യ, ടോമി ജോസഫ്‌ എന്നിവര്‍ അമ്പയര്‍മാര്‍ ആയിരുന്നു. ക്രിക്കറ്റ്‌ മത്സരത്തിലെയും കായികമേളയിലെയും വിജയികള്‍ക്ക്‌ ആഗസ്റ്റ്‌ 31ന് നടക്കുന്ന ഓണാഘോഷപരിപാടിയില്‍ വച്ച് ട്രോഫികളും മെഡലുകളും സമ്മാനിക്കും. പൂക്കളമത്സരവും ലിന്‍സി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള വടംവലി മത്സരവും ഓണാഘോഷത്തിന്‍റെ ദിവസം തന്നെയായിരിക്കും നടക്കുക. കായികമേളയിലെ വിജയികളുടെ പേര് വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.  സ്പോര്‍ട്സ്‌ മേളയുടെ ചിത്രങ്ങള്‍ കാണുന്നതിനുള്ള ലിങ്ക് വിജയികളുടെ ലിസ്റ്റിന് ചുവടെ കൊടുത്തിരിക്കുന്നു.

ആണ്‍കുട്ടികളുടെ തവളച്ചാട്ടം :- 

ഒന്നാം സമ്മാനം : ആദിത്യ അനിരാജ് 

രണ്ടാം സമ്മാനം :  ഏദൻ സിബി 

മൂന്നാം സമ്മാനം : ജെറി

 

പെണ്‍കുട്ടികളുടെ തവളച്ചാട്ടം :-

ഒന്നാം സമ്മാനം: ടെസ്സാ ജേക്കബ് 

രണ്ടാം സമ്മാനം: നതാഷ അനീഷ്‌ 

മൂന്നാം സമ്മാനം : നതാലി അനീഷ്‌ 

 

മിട്ടായി പെറുക്കൽ :-

ഒന്നാം സമ്മാനം: ടെസ്സാ ജേക്കബ് 

രണ്ടാം സമ്മാനം: ഫെലിക്സ് 

മൂന്നാം സമ്മാനം : ആദിത്യ അനിരാജ് 

ആണ്‍കുട്ടികളുടെ ഓട്ടം :-

അൻപത് മീറ്റർ:- 

ഒന്നാം സമ്മാനം : ബ്ലെസ്സണ്‍ ബിനോജി

രണ്ടാം സമ്മാനം : ടോബിൻ ജേക്കബ്‌ 

മൂന്നാം സമ്മാനം :ജോഫിൽ ജിനോ 

നൂറു മീറ്റർ :-

ഒന്നാം സമ്മാനം : ബ്ലെസ്സണ്‍ ബിനോജി

രണ്ടാം സമ്മാനം : ടോബിൻ ജേക്കബ്‌

മൂന്നാം സമ്മാനം: ജോഫിൽ ജിനോ 

പെണ്‍കുട്ടികളുടെ ഓട്ടം:- 

അൻപത് മീറ്റർ:- 

ഒന്നാം സമ്മാനം : അച്സ സന്തോഷ്‌ 

രണ്ടാം സമ്മാനം : എൽസ ബിനോജി 

മൂന്നാം സമ്മാനം : അമന്ദ ജോളി 

നൂറു മീറ്റർ :-

ഒന്നാം സമ്മാനം : അച്സ സന്തോഷ്‌ 

രണ്ടാം സമ്മാനം : എൽസ ബിനോജി 

മൂന്നാം സമ്മാനം : അമന്ദ ജോളി 

സബ് ജൂനിയർ വിഭാഗം ആണ്‍കുട്ടികൾ 

നൂറു മീറ്റർ :-

ഒന്നാം സമ്മാനം : ഷിന്റോ ഷാജി 

രണ്ടാം സമ്മാനം : ജിയോ റെജി

മൂന്നാം സമ്മാനം : അൻസ് സിബി 

ഇരുനൂർ മീറ്റർ :-

ഒന്നാം സമ്മാനം : ഷിന്റോ ഷാജി 

രണ്ടാം സമ്മാനം : അൻസ് സിബി 

മൂന്നാം സമ്മാനം : ജിയോ റെജി 

 

സബ് ജൂനിയർ വിഭാഗം പെണ്‍കുട്ടികൾ

നൂറു മീറ്റർ :- 

ഒന്നാം സമ്മാനം : അന്ന ബിജു

രണ്ടാം സമ്മാനം : അലിഷ ടോമി 

മൂന്നാം സമ്മാനം :  മറിയമോൾ ഷാജി 

ഇരുനൂർ മീറ്റർ :-

ഒന്നാം സമ്മാനം : അന്ന ബിജു

രണ്ടാം സമ്മാനം : അലിഷ ടോമി 

മൂന്നാം സമ്മാനം :എഞ്ചൽ ജോളി 

 

ജൂനിയർ വിഭാഗം ആണ്‍കുട്ടികൾ 

നൂറു മീറ്റർ :- 

ഒന്നാം സമ്മാനം : ഡിയോണ്‍ പീറ്റർ 

രണ്ടാം സമ്മാനം : ജൈസണ്‍ 

ഇരുനൂർ മീറ്റർ :-

ഒന്നാം സമ്മാനം :  ഡിയോണ്‍ പീറ്റർ 

രണ്ടാം സമ്മാനം :ജൈസണ്‍ 

ജൂനിയർ വിഭാഗം പെണ്‍കുട്ടികൾ 

നൂറു മീറ്റർ :- 

ഒന്നാം സമ്മാനം : ലയന ബൈജു

രണ്ടാം സമ്മാനം : റോസ്മി റെജി 

സീനിയർ പുരുഷ വിഭാഗം:-

നൂറു മീറ്റർ :- 

ഒന്നാം സമ്മാനം : ജിജി ജോർജ്ജ്

രണ്ടാം സമ്മാനം : വിൻസെന്റ് സ്റീഫൻ 

മൂന്നാം സമ്മാനം : ജിനോ ഫിലിപ്പ് 

ഇരുനൂർ മീറ്റർ :-

ഒന്നാം സമ്മാനം :ജിനോ ഫിലിപ്പ് 

രണ്ടാം സമ്മാനം:അനീഷ്‌

മൂന്നാം സമ്മാനം : അനി രാജ് 

തവളച്ചാട്ടം:-

ഒന്നാം സമ്മാനം :ജിനോ ഫിലിപ്പ് 

രണ്ടാം സമ്മാനം : തങ്കച്ചൻ ജേക്കബ്‌ 

മൂന്നാം സമ്മാനം : അനീഷ്‌ 

 

സീനിയർ സ്ത്രീകളുടെ വിഭാഗം:-

നൂറു മീറ്റർ :-

ഒന്നാം സമ്മാനം :സിജി സിബി 

രണ്ടാം സമ്മാനം : ജോണ്‍സി ജിനോ 

മൂന്നാം സമ്മാനം : ഷൈതാ ബിജു 

ഇരുനൂർ മീറ്റർ :-

ഒന്നാം സമ്മാനം :സിജി സിബി 

രണ്ടാം സമ്മാനം :ഷൈതാ ബിജു 

മൂന്നാം സമ്മാനം :ഷിജി ജയ്മോൻ 

സ്പൂണ്‍ റൈസ് 

ഒന്നാം സമ്മാനം : സിസി വിൻസെന്റ്‌ 

രണ്ടാം സമ്മാനം : സിജി സിബി 

മൂന്നാം സമ്മാനം : ലിസ്സി ഷാജി 

തവളച്ചാട്ടം:-

ഒന്നാം സമ്മാനം : സിജി സിബി 

രണ്ടാം സമ്മാനം : ജോണ്‍സി ജിനോ

മൂന്നാം സമ്മാനം : ഷൈതാ ബിജു

 

കോമണ്‍ 

 

പാസ്സിംഗ് ദി പാഴ്സൽ 

ഒന്നാം സമ്മാനം : ഷിന്റോ ഷാജി 

രണ്ടാം സമ്മാനം :അലിഷ ടോമി 

മൂന്നാം സമ്മാനം :അലെക്സി ജയ്മോൻ 

 

പാസ്സിംഗ് ദി ബോൾ

ഒന്നാം സമ്മാനം :ഷിജി  ജയ്മോൻ

രണ്ടാം സമ്മാനം :ലിസ്സി ഷാജി 

മൂന്നാം സമ്മാനം : സിസി വിൻസെന്റ്‌ 

 

കൂടുതൽ ചിത്രങ്ങള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

 




കൂടുതല്‍വാര്‍ത്തകള്‍.