ബ്രിസ്റ്റോൾ STSMCC യുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 24 ശനിയാഴ്ച ഫാമിലി ഫണ്‍ഡേ ബ്ലെയിസ് കാസിലില്‍ വച്ച് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുമണിവരെ നടത്തപ്പെടുന്നതാണ്. അന്നേദിവസം കുട്ടികള്‍ക്കും യുവജനങ്ങൾക്കും മുതിര്‍ന്നവര്‍ക്കും വിവിധ പരിപാടികളും ബാര്‍ബിക്യുവും ഉണ്ടായിരിക്കുന്നതാണ്.STSMCC കമ്മിറ്റി അംഗങ്ങളായ സോണി ജെയിംസ്, സെബിച്ചായന്‍ പൗലോ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത്. ഫാമിലി ഫണ്‍ ഡെയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും അതിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നതായി വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് പറഞ്ഞു.