സന്ദർലാൻഡ്: നമ്മുടെ കുടുംബത്തിൽ നിന്നും വേർ പിരിഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ആത്മ ശാന്തിക്കയുള്ള പന്ത്രണ്ട് മണിക്കൂർ നീണ്ടു നില്ക്കുന്ന ആരാധനയ്ക്ക് സന്ദർലാൻഡിൽ സെന്റ്. ജോസഫ്സ് പ്രാർത്ഥനാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 21 ബുധനാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ തുടക്കമാകുന്നു. വിശുദ്ധ കുർബ്ബാന, ജപമാല , കുട്ടികൾക്കും, കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനകൾ എന്നിവ കൊണ്ട് സമ്പന്നമാകുന്ന സായം സന്ധ്യയിൽ ഇംഗ്ലീഷ് സമൂഹത്തിന്റെ സാന്നിധ്യവും ഉണ്ടാകും. വ്യാഴാഴ്ച രാവിലെ ഏഴിന് അവസാനിക്കുന്ന പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.
പ്രാർത്ഥനാ വേദി: സെന്റ് ജോസഫ്സ് ചർച്ച്, മിൽ ഫീൽഡ്, സന്ദർലാൻഡ്. SR4 6HP
സമയം: ആഗസ്റ്റ് -21 ബുധൻ - 7.00 പി എം മുതൽ ആഗസ്റ്റ് 22 വ്യാഴം 7.00 എ എം വരെ