പുതുതായി തിരഞ്ഞെടുക്കപ്പെട്ട 2015-2017 വർഷത്തെ യുക്മ മിഡ് ലാൻഡ് സ് റീജണല്‍ നിര്‍വാഹക സമിതിയുടെ പ്രഥമ യോഗം 15.02.2015ഞായാറാഴ്ച ലെസ്റ്ററില്‍ വച്ച് നടന്നു. റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റ് വിജി കെ പി,മുന്‍ റീജണല്‍ പ്രസിഡന്റ് റോയി ഫ്രാന്‍സിസ്, സെക്രട്ടറി പീറ്റര്‍ ജോസഫ്, ട്രഷറര്‍ കുരുവിള തോമസ്,ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ലിജോ ജോണ്‍ എന്നിവരെ ആദരിക്കുകയും,പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ വൈസ് പ്രസിഡന്റ് മാരായ മാമ്മന്‍ ഫിലിപ്പ്, ബീന സെന്‍സ് എന്നിവരെ അനുമോദിക്കുകയും ചെയ്തു.
ഈ വർഷത്തെ ബാഡ്മിന്റണ്‍ /സ്പോർട്സ് മത്സരങ്ങൾ മെയ് 31 നു മുൻപ് നടത്തുവാൻ തീരുമാനിച്ച കമ്മിറ്റി ഇത് സംബന്ധിച്ച ക്രമീകരണങ്ങൾ നടത്തുവാൻ സെക്രട്ടറി ഡിക്സ് ജോർജ് ,സ്പോർട്സ് കോ ഓർഡിനേറ്റർ പോൾ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി. യുക്മ ന്യൂസിന്റെ പ്രചാരം അംഗ സംഘടനകളിൽ എത്തിക്കുന്നതിനായി നാഷണൽ കമ്മിറ്റിയുടെ മാർഗരേഖകൾ നടപ്പിലാക്കുവാനും കമ്മിറ്റി തീരുമാനിച്ചു.
സാമ്പത്തിക സ്‌ത്രോതസുകളെയും ചിലവുകളെയും സംബന്ധിച്ച രൂപരേഖ കമ്മിറ്റിക്ക് മുൻപാകെ ട്രഷറര്‍ സുരേഷ് കുമാർ അവതരിപ്പിച്ചു. റീജനെ സംബന്ധിക്കുന്ന വിഷയങ്ങൾ നാഷണൽ കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ നാഷണൽ കമ്മിറ്റി അനീഷ് ജോണിനെ ചുമതലപ്പെടുത്തി.യുക്മയുടെ സമാന്തര സംഘടനയുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ടെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് എബി ജോസഫ്ജോയിന്റ് സെക്രട്ടറി മെന്റെക്‌സ് ജോസഫ്,ആര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ സന്തോഷ് തോമസ്, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ്, ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ യോഹന്നാന്‍,റീജണല്‍ എക്‌സിക്യുട്ടിവ് അംഗങ്ങളായ ലിയോ ഇമ്മാനുവല്‍ ,നോബി ജോസ് എന്നിവര്‍ സംബന്ധിച്ചു.