ദശ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന് പുതിയ ഭരണ സമിതി നിലവില്‍ വന്നു. എന്‍ഫീല്‍ഡില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഒന്‍പത് വര്‍ഷക്കാലം എന്‍ഫീല്‍ഡിലെ മലയാളികളുടെ കലാ സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്മയുടെ പുതിയ ഭരണസമിതിയെ പ്രതീക്ഷയോടെയാണ് അംഗങ്ങള്‍ കാണുന്നത്.
പുതിയ ഭരണ സമിതിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് പാറ്റിയാല്‍ നിരവധി വര്‍ഷങ്ങളില്‍ എന്മയുടെ സാരഥിയായിരുന്നിട്ടുണ്ട്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റെജി നന്തിക്കാട്ട് നാലാം തവണയാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. ലണ്ടന്‍ മലയാള സാഹിത്യവേദി കോര്‍ഡിനേറ്റര്‍, യുക്മ സാംസ്‌കാരിക വേദി ജോയിന്റ് കണ്‍വീനര്‍, ജ്വാല ഇ മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം തുടങ്ങിയ സ്ഥാനങ്ങളും റെജി നന്തിക്കാട്ട് വഹിക്കുന്നു. ട്രഷറര്‍ ആയി ടോമി തോമസിനെയും വൈസ് പ്രസിഡണ്ടായി ലീല സാബുവിനെയും, ജോയിന്റ് സെക്രട്ടറിയായി ആനി ജോസഫ് പനയ്ക്കലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
കമ്മറ്റി അംഗങ്ങളായി സോഫിയ റോയിസ്, ബിനു ജോസ്, സെബാസ്റ്റ്യന്‍, ജിമ്മി സ്റ്റീഫന്‍ എന്നിവരെയും ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. ദശാബ്ദി വര്‍ഷത്തില്‍ സാധാരണ ആഘോഷങ്ങള്‍ക്ക് പുറമേ നിരവധി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനാല്‍ എല്ലാ കാര്യങ്ങളിലും അംഗങ്ങളുടെ പൂര്‍ണ്ണമായ സഹകരണം അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ജോര്‍ജ്ജ് പാറ്റിയാല്‍ സൂചിപ്പിച്ചു.