CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 16 Minutes 7 Seconds Ago
Breaking Now

സ്പെഷ്യൽ ചിക്കൻ കിഴി

ആവശ്യമുള്ള സാധനങ്ങൾ:

ചിക്കൻ - അര കിലോ 

സവാള -3

തക്കാളി -2

വറ്റൽ മുളക് -2

കുരുമുളക് ചതച്ചത്- 2 റ്റീസ്പൂൺ

കാശ്മീരി മുളക്പൊടി -1 1/2 റ്റീസ്പൂൺ

പച്ചമുളക് -2

ഇഞ്ചി - വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂൺ

മഞൾപൊടി -1/4 റ്റീസ്പൂൺ

മല്ലിപൊടി -1/2 റ്റീസ്പൂൺ

ഗരം മസാല -1/4 റ്റീസ്പൂൺ

കറിവേപ്പില -1 തണ്ട്

ഉപ്പ്,എണ്ണ , കടുക്- പാകത്തിന് 

വാഴയില -2 

പാകം ചെയ്യുന്ന വിധം:

ചിക്കൻ ചെറിയ കഷണങ്ങളാക്കി കുറച്ച് ഉപ്പ്, 2 നുള്ള് മഞൾപൊടി, 1/2 റ്റീസ്പൂൺ മുളക്പൊടി ഇവ പുരട്ടി 20 മിനിറ്റ്  മാറ്റി വക്കുക. സവാള,തക്കാളി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് പാനിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില,വറ്റൽ മുളക് ഇവ ചേർത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. സവാള വഴന്ന്  നിറം മാറി വരുമ്പോൾ ഇഞ്ചി വെള്ളുതുള്ളി അരിഞ്ഞത്  ചേർത്ത് ,വഴറ്റുക. സവാള നല്ല ഗോൾഡൻ നിറം ആയി കഴിയുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞ് വരുമ്പോൾ  ഉപ്പ്, മഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക് ചതച്ചത്,ഗരം മസാല എന്നിവ ചേർത്ത്  നന്നായി വഴറ്റുക. എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. 2 വാഴയില ,കുറച്ച് വലുതും ,കീറാത്തതും എടുക്കുക. കഴുകി വൃത്തിയാക്കി തീയിൽ പിടിച്ച് ചെറുതായി വാട്ടി എടുക്കുക.ഇനി  ഇലകളിൽ ഒരോന്നിലായി ആദ്യം കുറച്ച് മസാല നിരത്തുക,അതിന്റെ മേലെ പകുതി ചിക്കൻ നിരത്തുക,അതിന്റെ മേലെ കുറച്ച് മസാല കൂടെ നിരത്തുക.ഇനി ആ ഇല ഒരു കിഴി പോലെ ആക്കി വാഴനാരു ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് തന്നെ കിഴി കെട്ടുക.ഇല്ലെങ്കിൽ നൂൽ ഉപയോഗിച്ച് കെട്ടാം.ഇനി ഒന്നല്ലെങ്കിൽ അപ്പചെമ്പിൽ വച്ച് 30-35 മിനിറ്റ്  റ്വേവിച്ച് എടുക്കാം.അല്ലെങ്കിൽ പാനിൽ അടച്ച് വച്ച് തിരിച്ചും മറിച്ചും ഇട്ട് 30-35 മിനിറ്റ് വേവിച്ച് എടുക്കുക.