CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 9 Seconds Ago
Breaking Now

സ്പെഷ്യൽ ചെമ്മീൻ ഉണ്ട

ചെമ്മീന്‍ 250 ഗ്രാം *

പൊന്നി അരി 500 ഗ്രാം 

ഏലക്കായ രണ്ട് എണ്ണം 

തേങ്ങ ചിരകിയത് രണ്ട് കപ്പ് 

സവാള ചെറുതായി അരിഞ്ഞത് മൂന്ന് എണ്ണം 

വെളുത്തുള്ളി ചതച്ചത് ഒരു ടീ സ്പൂണ്‍ 

ഇഞ്ചി രണ്ട് ടീ സ്പൂണ്‍ 

മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍ 

മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍ 

കറിവേപ്പില രണ്ട് തണ്ട് 

മല്ലിയിയ ഒരു പിടി 

എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ 

കടുക് ഒരു ടീസ്പൂണ്‍ 

ഉപ്പ് ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം:

പൊന്നി അരി കഴുകി അഞ്ച് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. കുതിര്‍ന്ന അരി ഏലക്കായും ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. ചെമ്മീന്‍  വൃത്തിയാക്കി മഞ്ഞളും അല്‍പ്പം മുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുത്തതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെക്കുക. തേങ്ങ ചിരവിയത് മുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അല്‍പ്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിയതിന് ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതില്‍ കറിവേപ്പിലയും നുറുക്കി ഇടുക. ശേഷം യോജിപ്പിച്ചുവെച്ച തേങ്ങാക്കൂട്ട് ഇതില്‍ ചേര്‍ത്ത് വീണ്ടും വഴറ്റുക. കഷ്ണങ്ങളാക്കിയ ചെമ്മീനും ഇതില്‍ ചേര്‍ത്ത് മല്ലിയിലയും ഇട്ട് അടുപ്പില്‍ നിന്ന് ഇറക്കി വെക്കുക. അരച്ചെടുത്ത അരിമാവ് ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ എണ്ണ തടവി ചെറുതായി പരത്തി ഒരു ടേബിള്‍ സ്പൂണ്‍ മസാല നടുവില്‍ വെച്ച് മസാല ഉള്ളില്‍ വരത്തക്കവിധം ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ സ്റ്റീമറിലോ അരിപ്പത്തട്ടിലോ അര മണിക്കൂര്‍ ആവി കയറ്റി വേവിക്കുക.