CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 39 Minutes 40 Seconds Ago
Breaking Now

ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കളെ വാട്‌സ്ആപ്പ് ചതിച്ചു; ഐഒഎസ് വേര്‍ഷനുകള്‍ക്ക് ഇനി സേവനമില്ല

പഴയ ഐഫോണുകളില്‍ ആപ്പ് നല്‍കിവരുന്ന പല പുതിയ ഫീച്ചറുകളും, അപ്‌ഡേറ്റുകളും തുടര്‍ന്ന് ലഭിക്കുകയുമില്ല

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പ് വാട്‌സ്ആപ്പ് വക ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് പാര. ആപ്പിള്‍ ഡിവൈസുകളില്‍ സേവനങ്ങള്‍ അവസാനിപ്പിച്ച് കൊണ്ടാണ് വാട്‌സ്ആപ്പ് ഈ ഞെട്ടല്‍ സമ്മാനിച്ചിരിക്കുന്നത്. ഐഒഎസ് 7, അതിലും പഴയ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഡിവൈസുകളിലാണ് വാട്‌സ്ആപ്പ് ലഭിക്കാതെ പോകുക.

ഐഫോണ്‍ 4 ഡിവൈസുകളില്‍ നിലവില്‍ വാട്‌സ്ആപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവരെ തല്‍ക്കാലം ഈ പ്രശ്‌നം ബാധിക്കില്ല. ഈ സേവനം 2020 വരെ തുടരും. പക്ഷെ ഈ ഫോണുകളില്‍ നിന്നും ആപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ വിജയകരമാകില്ല.

പഴയ ഐഫോണുകളില്‍ ആപ്പ് നല്‍കിവരുന്ന പല പുതിയ ഫീച്ചറുകളും, അപ്‌ഡേറ്റുകളും തുടര്‍ന്ന് ലഭിക്കുകയുമില്ല. നിലവിലെ പല ഫീച്ചറുകളും പ്രവര്‍ത്തനം അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഫെബ്രുവരി 1ന് ശേഷം ഐഒഎസ് വേര്‍ഷന്‍ 7, ഇതിലും പഴയ ഒഎസുകള്‍ എന്നിവയില്‍ സേവനം അവസാനിപ്പിക്കുമെന്നാണ് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നത്.

നോക്കിയ സിംബിയന്‍ എസ്60, ബ്ലാക്‌ബെറി ഒഎസ്, വിന്‍ഡോസ് ഫോണ്‍ 8.0 എന്നിവയ്ക്ക് പുറമെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 3.3.7 എന്നവയിലും ആപ്പ് സപ്പോര്‍ട്ട് പിന്‍വലിക്കും.




കൂടുതല്‍വാര്‍ത്തകള്‍.