വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന കടന്തേരി എന്നറിയപ്പെട്ടിരുന്ന കടത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറ നിവാസികളുടെ യുകെയിലെ സംഗമം ജൂലൈ 5,6,7 തിയതികളില്‍ വെയില്‍സിലെ സെഫലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടും. പ്രധാന സംഗമ ദിവസം ജൂലൈ 6 ശനിയാഴ്ചയുമായിരിക്കും.
ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തയാര്‍ന്ന ആഘോഷ പരിപാടികള്‍ മൂലവും ഇതിനോടകം തന്നെ യുകെയിലെ പ്രധാന സംഗമങ്ങളില്‍ ഒന്നായി ഇടംപിടിച്ച യുകെയിലെ മുട്ടുചിറ നിവാസികളുടെ 11ാമത് സംഗമമാണ് ജൂലൈ 5 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ജൂലൈ 7 ഞായറാഴ്ച ഉച്ചവരെ വെയില്‍സിലെ സെഫലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നത്. സംഗമ ദിവസങ്ങളില്‍ മൂന്നു ദിവസം പങ്കെടുക്കാന#് ചില അസൗകര്യം ഉണ്ടെന്നറിയിച്ചവര്‍ക്ക് പ്രധാന സംഗമ ദിവസമായ ജൂലൈ 6 ശനിയാഴ്ച മാത്രമായും പങ്കെടുക്കാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്. പ്രധാന സംഗമ ദിവസമായ ജൂലൈ 6 ശനിയാഴ്ച രാവിലെ 9.45 ന് വിശുദ്ധ കുര്‍ബാനയോടു കൂടി സംഗമ പരിപാടികള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് സംഗമ രക്ഷാധികാരിയും സ്വിറ്റ്‌സര്‍ലന്‍ഡിലെ കത്തോലിക്കാ പള്ളി വികാരിയും എല്ലാ വര്‍ഷവും മുടങ്ങാതെ സംഗമത്തില്‍ പങ്കെടുത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതുമായ റവ ഫാ വര്‍ഗീസ് നടയ്ക്കല്‍. കൂടാതെ മുന്‍ മുട്ടുചിറ ഫൊറോന പള്ളി അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ച് ഇപ്പോള്‍ ഇംഗ്ലണ്ടിലെ സീറോ മലബാര്‍ സഭയില്‍ സേവനമനുഷ്ഠിക്കുന്ന റവ ഫാ ബിജു കുന്നക്കാട് എന്നിവര്‍ നേതൃത്വം വഹിക്കും. നാട്ടില്‍ നിന്നെത്തുന്ന മാതാപിതാക്കളും കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന നൂറിലധികം മുട്ടുചിറ നിവാസികളുടെ ഭവനങ്ങളില്‍ നിന്നുള്ള മുഴുവന്‍ ആളുകളും സംഗമത്തില്‍ മുഴുനീളം പങ്കെടുത്ത് സംഗമ പരിപാടികള്‍ മികവുറ്റതാക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പൊതു സമ്മേളനവും കൂടാതെ വിവിധ കലാ കായിക മത്സരങ്ങളും അതോടൊപ്പം തന്നെ വ്യത്യസ്ഥയാര്‍ന്ന ഔട്ട് ഡോര്‍ മത്സരങ്ങളും കലാപരിപാടികളും അതിനെ തുടര്‍ന്ന് നടക്കുന്ന ഡൈറ്റ് സന്ദര്‍ശനവുമെല്ലാം ഈ പ്രാവശ്യത്തെ സംഗമ പരിപാടികള്‍ അങ്ങേയറ്റം ആകര്‍ഷണമാക്കും. നാട്ടില്‍ നിന്ന് വിവിധ രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക നായകര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകള്‍ അറിയിക്കും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന നൂറിലധികം മുട്ടുചിറ നിവാസികളുടെ കുടുംബങ്ങളെ ഒരിക്കല്‍കൂടി സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പ്രധാന സംഗമ ദിവസമായ ജൂലൈ 6ശനിയാഴ്ച മാത്രമായി പങ്കെടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി കണിവേലില്‍ -07889800292
ഡോണി കരോടന്‍ -07723920248
ബിജു കരോടന്‍ -07723702367
അഡ്രസ് CEFNLEA park,DOLFOR, NEWTON ,SY16 4AJ