CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes 5 Seconds Ago
Breaking Now

നീളം കൂട്ടി, ഉയരം കുറച്ച് സ്‌കോര്‍പിയോ വരുന്നു

മധുരം കൂട്ടി, കടുപ്പത്തില്‍ ഒരു ചായ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നത് പോലെയാണ് മഹീന്ദ്ര ആരാധകരുടെ കാത്തിരിപ്പ്. രാജ്യത്തെ വാഹനപ്രേമികളുടെ മനംകവര്‍ന്ന സ്‌കോര്‍പ്പിയോ നാലാം തലമുറ അണിയറയില്‍ ഒരുങ്ങുകയാണ്. 2002 മുതല്‍ ജനപ്രിയമായ വാഹനമാണ് മഹീന്ദ്രയുടെ വിപണിയിലെ ശക്തി വര്‍ദ്ധിപ്പിച്ചത്. 

2020-ല്‍ പുതിയ മോഡല്‍ ഇറക്കാന്‍ ഒരുങ്ങുമ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ള സ്‌കോര്‍പിയോയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. നിലവിലെ എസ്‌യുവി മോഡലില്‍ നിന്നും ഏറെ വിഭിന്നമായ ഡിസൈനാണ് മഹീന്ദ്ര 2020 സ്‌കോര്‍പിയോയില്‍ പരീക്ഷിക്കുന്നത്. മൂന്നാം തലമുറയേക്കാള്‍ നീക്കം കൂടിയ, ഉയരം കുറഞ്ഞതാണ് പുതിയ സ്‌കോര്‍പിയോ. 

ടെസ്റ്റ് വാഹനത്തില്‍ പുതിയ ടെയില്‍ ലാമ്പുകളാണുള്ളത്. പുറമെ നിന്നുള്ള ഡിസൈനില്‍ സ്‌കോര്‍പിയോ പുതിയ തലത്തിലേക്ക് മാറുമെന്നാണ് സൂചന. ബിഎസ്6 അടിസ്ഥാനമാക്കിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും വാഹനത്തിന് ശക്തിയേകുക. ഹ്യുണ്ടായ് ക്രേറ്റ, നിസാന്‍ കിക്‌സ്, റിനോള്‍ട്ട് കാപ്ചര്‍, ടാറ്റ ഹാരിയര്‍ തുടങ്ങിയ മോഡലുകളെ നേരിടാനാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ഡിസൈന്‍ പരിഷ്‌കരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.