CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 27 Seconds Ago
Breaking Now

രാജിയില്‍ ഉറച്ചു നിന്ന് രാഹുല്‍ ഗാന്ധി ; കോണ്‍ഗ്രസ് രൂക്ഷ പ്രതിസന്ധിയില്‍

പ്രവര്‍ത്തക സമിതി തള്ളിയിട്ടും രാജിയില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍.

ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചു നില്‍ക്കുന്നതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. പുതിയൊരു നേതൃത്വത്തെ കണ്ടെത്താനുള്ള അങ്കലാപ്പിലാണ് നേതാക്കള്‍. നാലു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു.

പ്രവര്‍ത്തക സമിതി തള്ളിയിട്ടും രാജിയില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. വിവിധ നേതാക്കളെത്തി പിന്തിരിപ്പിക്കാന്‍ നോക്കിയിട്ടും രാഹുല്‍ വഴങ്ങുന്നില്ല. ഇതോടെ പാര്‍ട്ടിയിലും പ്രതിസന്ധിയാണ് . ആറു മാസത്തിനകം ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി ,ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ പുതിയ പ്രതിസന്ധി രൂക്ഷമാകുകയാണ്.

കോര്‍ കമ്മറ്റി അംഗങ്ങളായ മുതിര്‍ന്ന നേതാക്കള്‍ ഇടപെടാനാരംഭച്ചിരിക്കുകയാണ്. എ കെആന്റണിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.