CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 27 Seconds Ago
Breaking Now

അയാള്‍ മുറിയിലുണ്ട്, ഭയമാകുന്നു; സുഹൃത്തിന് സന്ദേശം അയച്ച് നിമിഷങ്ങള്‍ക്ക് പിന്നാലെ അമ്മയുടെ കാമുകന്‍ പെണ്‍കുട്ടിയുടെ ജീവനെടുത്തു

മെയ് 7നാണ് 15കാരി റിലെ ക്രോസ്മാന്‍ സുഹൃത്തിന് രണ്ട് സന്ദേശങ്ങള്‍ അയച്ചത്.

അമ്മയുടെ കാമുകന്‍ തന്റെ ജീവനെടുക്കുന്നതിന് ഭയപ്പാടിലായ പെണ്‍കുട്ടി സുഹൃത്തിന് സന്ദേശം അയച്ചു. 'അയാള്‍ എന്റെ മുറിയിലുണ്ട്, എനിക്ക് ഭയമാകുന്നു' എന്ന സന്ദേശം അയച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പെണ്‍കുട്ടിയുടെ ഭയം സത്യമായി. അമ്മയുടെ കാമുകന്‍ അവളുടെ ജീവനെടുത്തു. 

മെയ് 7നാണ് 15കാരി റിലെ ക്രോസ്മാന്‍ സുഹൃത്തിന് രണ്ട് സന്ദേശങ്ങള്‍ അയച്ചത്. 12 മിനിറ്റ് ഇടവിട്ടായിരുന്നു സന്ദേശങ്ങള്‍. തൊട്ടടുത്ത ദിവസം മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ ചാന്റല്‍ ഓക്ലി പോലീസില്‍ പരാതി നല്‍കി. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെസ്റ്റ് വിര്‍ജിനയയിലെ ചിറയ്ക്ക് സമീപം കണ്ടെത്തുന്നത്. 

എന്നാല്‍ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായതിനാല്‍ റിലെ എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. റിലെയുടെ അമ്മയുടെ കാമുകന്‍ ആന്‍ഡി മക്കാളെയാണ് കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട് കോടതിയില്‍ എത്തിയത്. മരണത്തിന് തൊട്ടുമുന്‍പ് കൗമാരക്കാരി അയച്ച സന്ദേശങ്ങളാണ് ആന്‍ഡിയെ കുരുക്കിയത്. 

റിലെയെ കാണാതായ സംഭവത്തില്‍ കാമുകന്‍ പറഞ്ഞ കഥകളും പരസ്പര വിരുദ്ധമായിരുന്നു. സ്‌കൂളില്‍ നിന്നും കുട്ടി ക്ലാസില്‍ എത്തിയില്ലെന്ന് വിളിച്ച് അറിയിച്ചതോടെയാണ് അമ്മ ആശങ്കാകുലയായി അന്വേഷണം ആരംഭിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.