CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 44 Seconds Ago
Breaking Now

കണക്കിലല്ല ഭൂലോകത്തിന്റെ സ്പന്ദനം; ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാമെന്ന വാഗ്ദാനത്തില്‍ നിന്നും പിന്‍വാങ്ങി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ബോറിസ് ജോണ്‍സണ്‍; കറുത്ത വര്‍ഗ്ഗക്കാരായ അമേരിക്കന്‍ നേതാക്കളോട് സ്വന്തം നാട്ടില്‍ പോകാന്‍ പറഞ്ഞ ട്രംപിനെതിരെ ബോറിസ്; കാറ്റ് മാറി വീശുന്നു

ബ്രക്‌സിറ്റ് കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഹണ്ട്

താന്‍ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായാല്‍ ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന് ഉറപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബോറിസ് ജോണ്‍സണ്‍. നമ്പര്‍ 10-ലേക്ക് പ്രവേശനം ഉറപ്പിക്കാന്‍ എതിരാളി ജെറമി ഹണ്ടുമായി അവസാന ഘട്ട വാക്‌പോരിലാണ് ഇമിഗ്രേഷന്‍ എണ്ണം കുറയ്ക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും ബോറിസ് പിന്നോക്കം പോയത്. നെറ്റ് മൈഗ്രേഷന്‍ താഴ്ത്താന്‍ ബോറിസ് പ്രധാനമന്ത്രി പദത്തില്‍ എത്തിയാല്‍ സാധിക്കുമോയെന്ന ചോദ്യത്തിന് 'കണക്കിലെ കളിയില്‍' ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

അതേസമയം തനിക്ക് പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ യുകെയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കുമെന്ന് ജെറമി ഹണ്ട് വ്യക്തമാക്കി. 'കണക്കുകളുടെ കളിയിലേക്ക് ഇറങ്ങുന്നില്ല. നമുക്ക് നിയന്ത്രണം ഉണ്ടാകും. അതിനാണ് ജനം വോട്ട് ചെയ്തത്', ബോറിസ് പറഞ്ഞു. ഇതിനിടെ താന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയാല്‍ ബോറിസിന് ക്യാബിനറ്റ് റോള്‍ നല്‍കുമെന്ന് പറഞ്ഞ ഹണ്ടിനെ ഞെട്ടിച്ചാണ് മുന്‍ വിദേശകാര്യ സെക്രട്ടറി മറുപടി നല്‍കിയത്. 

അത്തരമൊരു ഓഫര്‍ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നാണ് ഹണ്ടിനോട് ബോറിസ് വ്യക്തമാക്കിയത്. സണ്ണും, ടോക്‌റേഡിയോയും സംഘടിപ്പിച്ച ദി ഫൈനല്‍ ഷോഡൗണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. ബ്രക്‌സിറ്റ് കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഹണ്ട് പറഞ്ഞു. ഇത് ബ്രക്‌സിറ്റ് ഒരിക്കലും നടപ്പാക്കാന്‍ ജെറമി കോര്‍ബിന് നം10-ലേക്കുള്ള താക്കോല്‍ കൈമാറുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ഇതിനിടെ ബോറിസിന്റെ അടുത്ത സുഹൃത്തായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കാന്‍ തയ്യാറായതും കാണികളെ സ്തംബ്ധരാക്കി. സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയി അവിടെ നന്നാക്കാനാണ് ട്രംപ് അമേരിക്കന്‍ പാര്‍ലമെന്റിലെ കുടിയേറ്റ അംഗങ്ങളോട് പറഞ്ഞത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഭാഷയാണെന്നാണ് ബോറിസ് വ്യക്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളുടെ പേരില്‍ ഈ പ്രയോഗം അംഗീകരിക്കാന്‍ കഴിയില്ല, ബോറിസ് പറഞ്ഞു. ട്രംപിനെ വംശീയതക്കാരന് എന്ന് വിശേഷിപ്പിക്കാന്‍ ബോറിസ് തയ്യാറായില്ല. പ്രധാനമന്ത്രി പദത്തിലേക്കുള്ള പോരാട്ടത്തില്‍ കുടിയേറ്റക്കാരുടെ പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഈ നിലപാട് മാറ്റമെന്നാണ് കരുതുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.