CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 51 Seconds Ago
Breaking Now

ദശാബ്ദിയുടെ നിറവില്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ യുക്മ ദേശീയ കായികമേള ചാമ്പ്യന്മാര്‍......... ആതിഥേയരായ കേരളാ ക്ലബ് നനീറ്റണ്‍ അസോസിയേഷന്‍ വിഭാഗത്തില്‍ ജേതാക്കള്‍

യുക്മ ദേശീയ കായികമേള 2019 ന് കൊടിയിറങ്ങി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളില്‍ കരുത്തരായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ചാമ്പ്യന്മാരായി. സൗത്ത് വെസ്റ്റ് റീജിയനാണ് ഫസ്റ്റ് റണ്ണര്‍അപ്പ്. മേളയിലെ കറുത്ത കുതിരകളായ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ മൂന്നാം സ്ഥാനം നേടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കായിക പ്രതിഭകള്‍ അണിനിരന്ന മാര്‍ പാസ്റ്റില്‍ യുക്മ ദേശീയ അദ്ധ്യക്ഷന്‍ മനോജ് കുമാര്‍ പിള്ള സല്യൂട്ട് സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ ദേശീയ കായികമേള വ്യക്തിഗത ചാമ്പ്യന്‍ കൂടിയായ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെലീനാ സജീവ് യുക്മ പതാകയേന്തി. യുക്മ ദേശീയ  റീജിയണല്‍ ഭാരവാഹികളും കായികതാരങ്ങളോടൊപ്പം മാര്‍ച്ച്പാസ്റ്റില്‍ അണിചേര്‍ന്നു.

തുടര്‍ന്ന് ആരംഭിച്ച കായിക മത്സരങ്ങള്‍ക്ക് മുന്‍ ഇന്‍ഡ്യന്‍ കായിക താരം ഇഗ്‌നേഷ്യസ് പെട്ടയില്‍ നേതൃത്വം കൊടുത്തു. ഇടവേളകളില്ലാതെ ഒരേസമയം ട്രാക്കിലും ഫീല്‍ഡിലും മത്സരങ്ങള്‍ ആവേശത്തോടെ നടന്നു. കായിക താരങ്ങളെല്ലാം വലിയ ഉത്സാഹത്തോടും ആവേശത്തോടെയുമാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. പ്രത്യേകിച്ച് വനിതകളുടെയും കുട്ടികളുടെയും വിഭാഗങ്ങളില്‍ പ്രായഭേദമെന്യേ വലിയ മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്.

യുക്മ സ്ഥാപിതമായിട്ട് പത്തുവര്‍ഷം തികയുന്നതിന്റെ ആവേശം പ്രകടമായ ദേശീയ മേളയില്‍ അസോസിയേഷനുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച്  മത്സരമാണ് നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ കേരളാ ക്ലബ്ബ് നനീറ്റണ്‍  ചാമ്പ്യന്മാരായി. വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ബര്‍മിംങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 

വ്യക്തിഗത ചാമ്പ്യന്‍പട്ടത്തിന് വേണ്ടി നടന്ന വാശിയേറിയ മത്സരം ദേശീയ കായികമേളയുടെ ആവേശം വാനോളം ഉയര്‍ത്തുന്നതായിരുന്നു. എര്‍ഡിങ്ങ്ടണ്‍ മലയാളി അസോസിഷേനില്‍ നിന്നുമുള്ള ഇഗ്‌നേഷ്യസ് പെട്ടയിലും, ബി സി എം സി യിലെ എല്‍സി ജോയിയും സൂപ്പര്‍ സീനിയര്‍ വിഭാഗം ചാമ്പ്യന്മാരായി. ബോള്‍ട്ടന്‍ മലയാളി അസോസിയേഷനിലെ ജോഷി വര്‍ക്കിയും സട്ടന്‍ കോള്‍ഡ് ഫീല്‍ഡ് മലയാളി അസോസിയേഷനിലെ സ്മിതാ തോട്ടവും സീനിയര്‍ അഡല്‍ട്ട് വിഭാഗത്തിലും, എഡിംഗ്ടണ്‍ മലയാളി അസോസിയേഷനിലെ മെല്‍വിന്‍ ജോസും സ്‌കന്തോപ്പ് മലയാളി അസോസിയേഷനിലെ അമ്പിളി മാത്യൂസും അഡല്‍ട്ട് വിഭാഗത്തിലും ചാമ്പ്യന്മാരായി. 

ബെര്‍മിംങ്ഹാം കേരളാ വേദിയില്‍ നിന്നുമുള്ള ചാന്‍സെല്‍ സിറിയക്കും വില്‍ഷെയര്‍ മലയാളി അസോസിയേഷനിലെ എല്‍സാ മരിയാ ടോമുമാണ് സീനിയര്‍ വിഭാഗം ചാമ്പ്യന്മാര്‍. ജൂനിയര്‍ വിഭാഗത്തില്‍ കേരളാ ക്ലബ്ബ് നനീറ്റണിലെ ഡാനി ഡാനിയേല്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷനിലെ എസ്തര്‍ ഐസക്ക്, സബ് ജൂനിയര്‍ വിഭാഗത്തില്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷനിലെ മാര്‍ക്ക് പ്രിന്‍സ്, സട്ടന്‍ കോള്‍ഡ് ഫീല്‍ഡ് മലയാളി അസോസിയേഷനിലെ അന്ന ജോസഫ്, കിഡ്‌സ് വിഭാഗത്തില്‍ കേരളാ ക്ലബ്ബ് നനീറ്റണിലെ ജെറോന്‍ ജിറ്റോ, ബി സി എം സി യിലെ അനബെല്‍ ബിജു എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

ചിട്ടയായും സമയ കൃത്യതയിലും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് യുക്മ നാഷണല്‍  പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കായികമേള കണ്‍വീനര്‍ ടിറ്റോ തോമസ്, ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ.എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലീനാ സജീവ്, മുന്‍ ദേശീയ പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് ജോണ്‍, കെ പി വിജി തുടങ്ങിയവരും, യുക്മ ദേശീയറീജിയണല്‍ നേതാക്കളായ ബീനാ സെന്‍സ്, ജയകുമാര്‍ നായര്‍ , അഡ്വ.ജാക്‌സന്‍ തോമസ്, ബെന്നി പോള്‍, ആന്റണി എബ്രഹാം, നോബി ജോസ്, സജിന്‍ രവീന്ദ്രന്‍, വര്‍ഗ്ഗീസ് ചെറിയാന്‍, സോബിന്‍ ജോണ്‍,  വീണാ പ്രശാന്ത്, സ്മിതാ തോട്ടം, ലീനുമോള്‍ ചാക്കോ,  ബാബു സെബാസ്‌റ്യന്‍, ജോണ്‍സന്‍ യോഹന്നന്‍, സിബു ജോസഫ്, പോള്‍സണ്‍ മാത്യു, സെന്‍സ് ജോസ്, ജോബി അയ്ത്തില്‍, സുരേഷ് കുമാര്‍, സജീവ് സെബാസ്റ്റ്യന്‍, ബിന്‍സ് ജോര്‍ജ്, സാജന്‍ കരുണാകരന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി. 

തോമസ് മാറാട്ടുകുളം, സുരേന്ദ്രന്‍ ആരക്കോട്ട്, അലക്‌സ് വര്‍ഗീസ്, സുനില്‍ രാജന്‍ എന്നിവരായിരുന്നു ഓഫീസ് നിര്‍വഹണത്തിന് ചുക്കാന്‍ പിടിച്ചത്. നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ റീജിയണുകളുടെ പങ്കാളിത്തവും, യു കെ യിലെ ചരിത്ര പ്രസിദ്ധമായ നനീട്ടണ്‍ പിംഗിള്‍സ് സ്റ്റേഡിയത്തില്‍ നടന്ന ദേശീയ മേളക്ക് കൊഴുപ്പേകി. ദശാബ്ദിയുടെ നിറവില്‍ സംഘടിപ്പിക്കപ്പെട്ട ദേശീയ കായികമേള വന്‍വിജയമാക്കിയതിന് പിന്നില്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും യുക്മ ദേശീയ നിര്‍വാഹക നന്ദി രേഖപ്പെടുത്തി.

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.