CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 29 Minutes 16 Seconds Ago
Breaking Now

അടിച്ചുപൂസായവര്‍ക്ക് ഹാംഗ്ഓവര്‍ മാറ്റാന്‍ ഒരു സണ്‍ഡേ സര്‍വ്വീസ്; പുലര്‍ച്ചെയുള്ള കുര്‍ബാന വൈകുന്നേരം 4 മണിയിലേക്ക് മാറ്റി കെന്റിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പള്ളി വികാരി; പ്രധാന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് പരാതിയും

കാലം മാറിയതോടെ ഞായറാഴ്ച രാവിലെ ആളുകള്‍ക്ക് പള്ളിയില്‍ വരാന്‍ സമയമില്ലാതായെന്ന് റവ. മാര്‍ക്ക്

ശനിയാഴ്ച രാത്രി ആരംഭിച്ച് പുലരുവോളം മദ്യപാന പാര്‍ട്ടി നടത്തി വീട്ടിലെത്തുന്നവര്‍ക്ക് ഞായറാഴ്ച പുലര്‍ച്ചെ കുര്‍ബാന കൂടാന്‍ വരികയെന്നത് അല്‍പ്പം ദുസ്സഹമായ കാര്യം തന്നെയാണ്. ഇതിനൊരു പ്രതിവിധിയായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വികാരി ഒരു പണിയൊപ്പിച്ചു. ഞായറാഴ്ച രാവിലെ കുര്‍ബാന വൈകുന്നേരം 4 മണിയിലേക്ക് മാറ്റിക്കൊണ്ടാണ് ഹാംഗ്ഓവര്‍ ബാധിച്ച വിശ്വാസികള്‍ക്ക് ഇതില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ സമയം അനുവദിച്ചത്. എന്നാല്‍ പുതിയ കുര്‍ബാന സമയം പ്രധാന പ്രീമിയര്‍ ലീഗ് മത്സരങ്ങളുമായി ഏറ്റുമുട്ടുമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. 

കെന്റിലെ മെയ്ഡ്‌സ്റ്റോണിന് സമീപമുള്ള കിംഗ്‌സ് ഹില്ലിലെ സെന്റ് ഗബ്രിയേല്‍സ് വികാരി റവ. മാര്‍ക്ക് മോണ്ട്‌ഗോമറിയാണ് ആരാധനാസമയം മാറ്റിയത്. ശനിയാഴ്ച രാത്രി ആരംഭിക്കുന്ന മദ്യപാന പരിപാടികളുടെ ഹാംഗ്ഓവറില്‍ നിന്നും മോചിതരാകാന്‍ ഈ സമയമാറ്റം ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിന് പുറമെ രാവിലെ കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്നും രക്ഷിതാക്കളെ അകറ്റുന്ന കാരണങ്ങളും ഇദ്ദേഹം ചോദിച്ചറിഞ്ഞു. രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്‌പോര്‍ട്‌സ് ആക്ടിവിറ്റികള്‍ക്ക് എത്തിക്കുന്നത് മുതല്‍ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ തടസ്സമായി മാറുന്നു. 

ഇതിനെല്ലാം പുറമെയാണ് പ്രധാന പ്രശ്‌നം ഹാംഗ്ഓവറാണെന്ന് വിശ്വാസികളില്‍ നിന്നും വികാരി മനസ്സിലാക്കിയത്. ഇതോടെയാണ് കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. സ്വന്തം ആരാധനാലയം ഇല്ലാത്തതിനാല്‍ ഒരു ്‌പ്രൈമറി സ്‌കൂളിലാണ് പള്ളി പ്രവര്‍ത്തിക്കുന്നത്. മാറ്റങ്ങളുടെ ഭാഗമായി എല്ലാ രണ്ടാം ഞായറാഴ്ചയും കുര്‍ബാന വൈകുന്നേരം 4 മണിയിലേക്ക് നീക്കി. എന്നാല്‍ വമ്പന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഇതേ സമയത്ത് അരങ്ങേറുന്നുവെന്നതും പ്രശ്‌നമാണ്. 

കാലം മാറിയതോടെ ഞായറാഴ്ച രാവിലെ ആളുകള്‍ക്ക് പള്ളിയില്‍ വരാന്‍ സമയമില്ലാതായെന്ന് റവ. മാര്‍ക്ക് പറഞ്ഞു. സാധാരണ ഞായറാഴ്ചകളില്‍ രാവിലെ 10 മണി കുര്‍ബാന മാറ്റമില്ലാതെ നടക്കും. കാലം മാറുകയാണ്, കുര്‍ബാനയും!




കൂടുതല്‍വാര്‍ത്തകള്‍.