CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 36 Seconds Ago
Breaking Now

ബൈക്ക് വാങ്ങാന്‍ 25000 രൂപ ചോദിച്ച് ഭീഷണി; മകനെ കൊന്ന് രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്ന് ഒരു പിതാവ്; രാവിലെ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായി 71-കാരന്‍

വഴക്കുണ്ടാക്കിയ ശേഷം ഉറങ്ങാന്‍ കിടന്ന മകനെ പിതാവ് ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു

മക്കളുടെ പീഡനത്തിന് ഇരകളാകുന്ന മാതാപിതാക്കളുടെ എണ്ണമേറിയതോടെയാണ് ഇവരെ സംരക്ഷിക്കാനായി രാജ്യത്ത് നിയമങ്ങള്‍ നടപ്പാക്കേണ്ടിവന്നത്. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്ത് കൈക്കലാക്കി കഴിഞ്ഞാല്‍ രക്ഷിതാക്കളെ തള്ളിപ്പറയുന്ന മക്കളാണ് ഇതിന് കാരണക്കാര്‍. സമാനമായ രീതിയില്‍ മകന്റെ പീഡനം ഏറ്റുവാങ്ങിയ 71-കാരനായ പിതാവ് ഇത് മിണ്ടാതെ സഹിച്ചിരുന്നില്ല, പകരം മകന്റെ ജീവനെടുത്താണ് അദ്ദേഹം നിയമത്തിന് മുന്നില്‍ കീഴടങ്ങിയത്. 

വൈകുന്നേരം മകനെ കൊലപ്പെടുത്തിയ പിതാവ് രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു. രാവിലെയാണ് പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ താമസിക്കുന്ന ദാമോദര്‍ ബാലാപുരെയാണ് 38-കാരനായ മകന്‍ സഞ്ജയിയെ ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ 25000 രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് സഞ്ജയ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. 

വഴക്കുണ്ടാക്കിയ ശേഷം ഉറങ്ങാന്‍ കിടന്ന മകനെ പിതാവ് ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇതിന് ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അറിയിച്ചു. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ സഞ്ജയ് ഏപ്രിലിലാണ് ജയില്‍മോചിതനായത്. 

മരപ്പണി ചെയ്തിരുന്ന സഞ്ജയ് മദ്യപാനത്തിനാണ് പണം ചെലവാക്കിയിരുന്നത്. ഇത് തികയാതെ വന്നാല്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും. ഇതിനൊടുവിലാണ് സമാധാനം ഇല്ലാതാക്കിയ മകനെ പിതാവ് കൊലപ്പെടുത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.